
ദോഹ: വടകര ജി.വി.എച്ച്.എസ്.എസ് മടപ്പള്ളിയില്‍ നിന്നും വിവിധകാലഘട്ടങ്ങളില്‍ പഠിച്ചിറങ്ങി ഖത്തറില്‍ പ്രവാസജീവിതം നയിക്കുന്ന പൂര്‍വ വിദ്യാര്‍ഥികളുടെയും അഭ്യുദയകാംഷികളുടെയും സംഗമം ദോഹയില്‍ നടന്നു. പൂര്‍വ്വ വിദ്യാര്‍ഥികള്‍ പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ചു. മടപ്പള്ളി അലുമിനി ഫോറം (എംഎഎഫ്) ഖത്തര്‍ ചാപ്റ്റര്‍ രൂപീകരിച്ചു. ഉപദേശക സമിതി ചെയര്‍മാനായി മുസ്തഫ ബദരിയയെ തെരഞ്ഞെടുത്തു. ബിനോയ് മടപ്പള്ളി (പ്രസിഡന്റ്), ഷമീര്‍ മടപ്പള്ളി (സെക്രട്ടറി), റഹീസ് മടപ്പള്ളി (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. യോജിഷ് കെടികെ,താജുദ്ദീന്‍ ഒഞ്ചിയം, പ്രശാന്ത് ഒഞ്ചിയം(വൈസ് പ്രസിഡന്റ്), റിജു ആര്‍,സഫ്‌വാന്‍,അന്‍സാരി(ജോയിന്റ് സെക്‌റട്ടറി).