in ,

ജിസിസി അഴിമതിവിരുദ്ധ ഏജന്‍സികളുടെ യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു

മസ്‌ക്കറ്റില്‍ നടന്ന ജിസിസി അഴിമതിവിരുദ്ധ ഏജന്‍സികളുടെ യോഗത്തില്‍ നിന്ന്

ദോഹ: ഗള്‍ഫ് സഹകരണകൗണ്‍സിലില്‍(ജിസിസി) സമഗ്രത പ്രോത്സാഹിപ്പിക്കുന്നതിനും അഴിമതിക്കെതിരെ പോരാടുന്നതിനും ഉത്തരവാദിത്വമുള്ള ഏജന്‍സികളുടെ അഞ്ചാമത്തെ യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു. ഒമാനിലെ മസ്‌ക്കറ്റിലായിരുന്നു യോഗം.

ഭരണനിര്‍വഹണ നിയന്ത്രണ, സുതാര്യതാ അതോറിറ്റി(അഡ്മിനിസ്‌ട്രേറ്റീവ് കണ്‍ട്രോള്‍ ആന്റ് ട്രാന്‍സ്‌പെരന്‍സി അതോറിറ്റി- എസിടിഎ) പ്രസിഡന്റ് ഹമദ് ബിന്‍ നാസര്‍ അല്‍മിസ്‌നദാണ് ഖത്തറിന്റെ പ്രതിനിധിസംഘത്തെ നയിച്ചത്. കഴിഞ്ഞകാലയളവില്‍ ഡിസിസി സമഗ്രതാ സംരക്ഷണ- അഴിമതിവിരുദ്ധ ഏജന്‍സികളുടെ നേട്ടങ്ങളും ഭാവി പ്രവര്‍ത്തനപദ്ധതികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

യോഗം സംഘടിപ്പിക്കുന്നതിലും വിവിധ മേഖലകളില്‍ സംയുക്ത ജിസിസി പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നതിലും ഒമാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെയും ശ്രമങ്ങളെയും എസിടിഎ പ്രസിഡന്റ് പ്രശംസിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ സമഗ്രത സംരക്ഷിക്കുന്നതിനും അഴിമതിക്കെതിരെ പോരാടുന്നതിനും സംഘടനകള്‍ തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഴിമതി തടയുന്നതിനും പോരാടുന്നതിനുമായി ഖത്തര്‍ നടത്തുന്ന ശ്രമങ്ങള്‍, കൈവരിച്ച നേട്ടങ്ങള്‍ അദ്ദേഹം അവലോകനം ചെയ്തു. സമഗ്രതയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനായി ഖത്തര്‍ ദേശീയ തന്ത്രം സ്വീകരിച്ചിട്ടുണ്ട്. 2023ല്‍ ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന സമ്മേളനത്തിന്റെ പത്താമത് സെഷനു ആതിഥേയത്വം വഹിക്കുന്നതിനായി ഖത്തര്‍ നടത്തുന്ന ശ്രമങ്ങളും യോഗത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു.

ഖത്തറിന്റെ മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളുടെ താല്‍പര്യമാണ് സമ്മേളനത്തിനു ആതിഥേയത്വം വഹിക്കുന്നതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ എസിടിഎ നിര്‍ദേശിച്ച നിരവധി ശുപാര്‍ശകള്‍ അംഗീകരിക്കപ്പെട്ടുവെന്നതും ശ്രദ്ധേയമായി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ബരാഹയിലെ വര്‍ക്ക്‌ഷോപ്പുകളും ഗോഡൗണുകളും പാട്ടത്തിന് നല്‍കുന്നു

ക്യുഎഫ്‌സി ബ്ലൂംബെര്‍ഗ് മീഡിയ ഗ്രൂപ്പുമായി കരാര്‍ പ്രഖ്യാപിച്ചു