
ദോഹ: ബഹ്‌റൈനിലെ മനാമയില്‍ നടന്ന ജിസിസി അണ്ടര്‍ 14, 18 ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന്റെ ജൂനിയര്‍ ടീം രണ്ടാമത്. എല്ലാ ജിസിസി രാജ്യങ്ങളും പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഖത്തര്‍ താരങ്ങള്‍ക്കായി. ആതിഥേയരായ ബഹ്‌റൈനയും(3-0) ഒമാനെയും(2-1) സഊദി അറേബ്യയെയും(2-1) ഖത്തര്‍ തോല്‍പ്പിച്ചു. എന്നാല്‍ കുവൈത്തിനോടു പരാജയപ്പെടുകയായിരുന്നു. നാസര്‍ അല്‍യഫീ, അലി സാദി, മെഷാല്‍ അല്‍ഖെന്‍ജി, സുല്‍ത്താന്‍ അല്‍മാലികി എന്നിവരുള്‍പ്പെട്ടതായിരുന്നു ഖത്തര്‍ ടീം. ഖത്തര്‍ ടെന്നീസ് സ്‌ക്വാഷ് ബാഡ്മിന്റണ്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ താരീഖ് സെയ്‌നല്‍ ഖത്തര്‍ താരങ്ങളെ അഭിനന്ദിച്ചു.