
പങ്കെടുക്കുന്നു
ദോഹ: ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റില്‍ നടന്ന ജിസിസി പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍സുബൈയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഖത്തറിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത്.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. ആഗോള തലത്തില്‍ പരിസ്ഥിതി നേരിട്ട് കൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മറികടക്കുന്നതു സംബന്ധിച്ചും പ്രകൃതിക്ക് അനുകൂലമായ സുസ്ഥിര വികസന മുന്നേറ്റങ്ങള്‍ സംബന്ധിച്ചുമാണ് പ്രധാനമായും ചര്‍ച്ച നടന്നത്.
ജി.സി.സി രാജ്യങ്ങളിലെ പരിസ്ഥിതി നയങ്ങള്‍, പരിസ്ഥിതി നിരീക്ഷണ സംവിധാനങ്ങളുടെ പുരോഗതി, ഗള്‍ഫ് പരിസ്ഥിതി വിവര പോര്‍ട്ടല്‍ എന്നിവ സംബന്ധിച്ചും ചര്‍ച്ച നടന്നു. ജി.സി.സി രാജ്യങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിനായി നടത്തിവരുന്ന സംയുക്ത പ്രവര്‍ത്തനങ്ങളുടെ അവലോകനവും പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര സംഘടനകളുമായുള്ള സഹകരണ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയായി.