in ,

ജൂണില്‍ പാസ്‌പോര്‍ട്ട് വകുപ്പില്‍ 15ലക്ഷത്തിലധികം ഇടപാടുകള്‍

ദോഹ: ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് ജൂണില്‍ 15ലക്ഷത്തിലധികം ഇടപാടുകള്‍ പൂര്‍ത്തീകരിച്ചു. ആഭ്യന്തരമന്ത്രാലയത്തിന്റെ മാസാന്ത്യ സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പൊതുജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധതയാണ് ഇതില്‍ പ്രതിഫലിക്കുന്നത്.

15,56,867 ഇടപാടുകളാണ് ജൂണില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് പൂര്‍ത്തീകരിച്ചത്. 11,88,034 ഇടപാടുകള്‍ എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വകുപ്പിലും 61,432 ഇടപാടുകള്‍ എക്‌സ്പാട്രിയേറ്റ്‌സ് കാര്യ വകുപ്പിലും 2,12,763 ഇടപാടുകള്‍ ഏകീകൃത സേവന വകുപ്പിലും 3,768 ഇടപാടുകള്‍ ബോര്‍ഡേഴ്‌സ് പാസ്‌പോര്‍ട്ട്‌സ് വകുപ്പിലും 42,922 ഇടപാടുകള്‍ സേര്‍ച്ച് ആന്റ് ഫോളോഅപ്പ് വകുപ്പിലും 47,948 ഇടപാടുകള്‍ സപ്പോര്‍ട്ട് സര്‍വീസസ് വകുപ്പിലുമാണ് പൂര്‍ത്തീകരിച്ചത്. സേവന കേന്ദ്രങ്ങള്‍ മുഖേനയുള്ള ഇടപാടുകളില്‍ മുന്നില്‍ അല്‍റയ്യാന്‍ സേവന കേന്ദ്രമാണ്.

41,436 ഇടപാടുകളാണ് ജൂണില്‍ റയ്യാന്‍ കേന്ദ്രം മുഖേന ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയത്. രണ്ടാം സ്ഥാനത്ത് വഖ്‌റയും മൂന്നാംസ്ഥാനത്ത് മീസൈമീര്‍ സേവനകേന്ദ്രവുമാണ്. വഖ്‌റയില്‍ 26,025 ഇടപാടുകളും മീസൈമീറില്‍ 24,233 ഇടപാടുകളുമാണ് നടന്നത്.

ജൂണില്‍ ട്രാഫിക് സേവനങ്ങളുമായി ബന്ധപ്പെട്ട് 21,035 ഇടപാടുകളും ബയോമെട്രിക്കുമായി ബന്ധപ്പെട്ട് 6632 ഇടപാടുകളുമാണ് നടന്നത്. പ്രായമേറിയവര്‍ക്കും പ്രത്യേക ആവശ്യം അര്‍ഹിക്കുന്നവര്‍ക്കുമായി 718 ഇടപാടുകളാണ് ജൂണില്‍ നടന്നത്. ജൂണില്‍ 1,86,862 ഇടപാടുകളാണ് ഇലക്ട്രോണിക് മുഖേന പൂര്‍ത്തീകരിച്ചത്. ഇതില്‍ 287 ഇടപാടുകള്‍ ഇ- ഗവണ്‍മെന്റ് മുഖേനയും 1,04,136 ഇടപാടുകള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖേനയും 82,439 ഇടപാടുകള്‍ മെട്രാഷ്2 മുഖേനയുമാണ് പൂര്‍ത്തീകരിച്ചത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ ദേശീയ മ്യൂസിയത്തില്‍ വേനല്‍ പരിപാടികള്‍ക്ക് തുടക്കമായി

കുമ്മനം രാജശേഖരന് സ്വീകരണം നല്‍കി