in ,

ജൂണ്‍ മൂന്നിന് ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ നിര്‍ദേശം

ദോഹ: റമദാന്‍ 29 തിങ്കളാഴ്ച(ജൂണ്‍ മൂന്ന്) സൂര്യാസ്തമയത്തിനുശേഷം ശവ്വാല്‍ മാസത്തിന്റെ തുടക്കം കുറിക്കുന്ന ചന്ദ്രപ്പിറവി നിരീക്ഷിക്കാന്‍ ഔഖാഫ് ഇസ്‌ലാമികകാര്യ മന്ത്രാലയത്തിലെ ചന്ദ്രപ്പിറ നിരീക്ഷണ കമ്മിറ്റി വിശ്വാസികളോടു ആവശ്യപ്പെട്ടു. ചന്ദ്രപ്പിറവി കണ്ടാല്‍ ദഫ്‌നയിലെ ഔഖാഫ് ഇസ്‌ലാമികകാര്യ മന്ത്രാലയം ആസ്ഥാനത്തെ സമിതി ഓഫീസിലെത്തി സാക്ഷ്യപ്പെടുത്തണമെന്ന് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. അന്നേ ദിവസം മഗ്‌രിബ് നമസ്‌കാരശേഷം കമ്മിറ്റി യോഗം ചേരും.

തിങ്കളാഴ്ച മാസപ്പിറവി ദര്‍ശിച്ചില്ലെങ്കില്‍ ചൊവ്വാഴ്ച റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കി ബുധനാഴ്ചയായിരിക്കും ഈദ്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും മാസപ്പിറവി നിരീക്ഷിക്കാന്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈദുല്‍ ഫിത്വര്‍ ജൂണ്‍ അഞ്ചിനാകാന്‍ സാധ്യതയെന്ന് ഖത്തര്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ചൂണ്ടിക്കാട്ടിയിരുന്നു. ചാന്ദ്രനിരീക്ഷണ കമ്മിറ്റിയില്‍ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനത്തെ ആശ്രയിച്ചായിരിക്കും ഖത്തറില്‍ ഈദുല്‍ ഫിത്വര്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മക്ക ഉച്ചകോടിക്ക് അമീര്‍ ഇല്ല: ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുക്കും

നാളെ മുതല്‍ ജൂണ്‍ നാല് വരെ മെട്രോ ഇല്ല; പെരുന്നാളവധിക്ക് കൂടുതല്‍ സമയം സര്‍വ്വീസ്