in

ജേഴ്‌സി പ്രകാശനം ചെയ്തു

കെഎംസിസി ഖത്തര്‍ പാലക്കാട് ജില്ലാ ഫുട്‌ബോള്‍ ടീം ജേഴ്‌സി പ്രകാശന ചടങ്ങില്‍ നിന്ന്

ദോഹ: ഖ്വിഫ് സംഘടിപ്പിക്കുന്ന അന്തര്‍ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കെ എം സി സി പാലക്കാട് ജില്ലാ ഫുട്‌ബോള്‍ ടീമിന്റെ ജേഴ്സി പ്രകാശനം നടന്നു.
കെഎംസിസി ജില്ലാ മണ്ഡലം ഭാരവാഹികളുടെയും സ്‌പോര്‍ട്‌സ് വിംഗ് അംഗങ്ങളുടെ സാനിധ്യത്തില്‍ നടന്ന ചടങ്ങില്‍ കെ എം സി സി ജില്ലാ പ്രസിഡന്റ് കെ വി മുഹമ്മദ്, ടീം സ്‌പോണ്‍സര്‍ മാരായ സൈദ്, ഹനീഫ ബക്കര്‍ എന്നിവര്‍
ടീം ക്യാപ്റ്റന്‍ ഫൈസലിന് ജേഴ്സി കൈമാറി പ്രകാശനം നിര്‍വഹിച്ചു. മുഹമ്മദ് ഷമീന്‍, വി ടി എം സാദിഖ്, അമീര്‍ തലക്കശ്ശേരി, അബ്ദുല്‍ കരീം വി പി എന്നിവര്‍ പ്രസംഗിച്ചു.
സിറാജുല്‍ മുനീര്‍, ഷാജഹാന്‍ കരിമ്പനക്കല്‍, അസര്‍ പള്ളിപ്പുറം, റിയാസ് കൈപ്പുറം, സിദ്ധീഖ് കെ പി ടി, റഫീഖ് കുണ്ടുകാട്, ശാക്കിര്‍ കോഴിക്കര, ആസിഫ് കരിമ്പ എന്നിവര്‍ നേതൃത്വം നല്‍കി.
സ്്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ പി പി ജാഫര്‍ സാദിഖ് അധ്യക്ഷത വഹിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കൊണ്ടോട്ടി എംഎല്‍എയെ ആദരിച്ചു

ഹയ അറേബ്യന്‍ ഫാഷന്‍ പ്രദര്‍ശനത്തിന് തുടക്കമായി