
ദോഹ: സിറ്റി എക്‌സ്‌ചേഞ്ച് വെസ്റ്റേണ്‍ യൂണിയന്‍ ട്രോഫിയ്ക്കു വേണ്ടിയുള്ള ക്വിഫ് ഇന്ത്യന്‍ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ നിലവിലെ ജേതാക്കളായ തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു.
സിറ്റി എക്‌സ്‌ചേഞ്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷറഫ് പി ഹമീദും സൗഹൃദവേദി പ്രസിഡന്റ് അബ്ദുല്‍ ഗഫൂറും ചേര്‍ന്ന് ടീം അംഗങ്ങളായ സതീഷ്, ബിജോ പോള്‍, സന്ദീപ് എന്നിവര്‍ക്ക് ജേഴ്സി നല്കി. സൗഹൃദവേദി സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് പുറമേ സിറ്റി എക്‌സ്‌ചേഞ്ച് മാനേജ്മന്റ് അംഗങ്ങളായ ഷാനിബ് ഷംസുദ്ദിന്‍, ഹുസൈന്‍ അബ്ദുല്ല, ടീ ടൈം മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ കരീം, ഓപ്പറേഷന്‍ മാനേജര്‍ ഷിബിലി മുഹമ്മദ് എന്നിവരും കളിക്കാരും, ടീം കോച്ച് ഹെയ്ക്ക്, ടീം മാനേജര്‍മാരായ മുഹമ്മദ് റാഫി, അബ്ദുല്‍ റഹ്മാന്‍ എന്നിവരും പങ്കെടുത്തു.