
ദോഹ: ജോണ്‍ എബ്രഹാം സാംസ്‌കാരിക വേദി ഖത്തര്‍ ജോണ്‍ എബ്രഹാമിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ മൂന്നാമത് പ്രവാസി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലും പുറത്തുമുള്ള മലയാളികള്‍ക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷം കൂടുമ്പോഴാണ് ഈ അവാര്‍ഡ് നല്‍കുന്നത്. ദൃശ്യകലയില്‍ ജോണ്‍ എബ്രഹാം മുന്നോട്ട് വച്ച സാമൂഹ്യ സാംസ്‌കാരിക കാഴ്ചപ്പാടില്‍ സിനിമയേയും കലയേയും സമീപിക്കുകയും ജനകീയമായ രീതിയില്‍ സിനിമാനിര്‍മ്മാണം, സംവിധാനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഉയര്‍ന്നുവരുന്ന പ്രതിഭകള്‍ക്കാണ് ഈ വര്‍ഷത്തെ അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്.
ജനപക്ഷത്തുനിന്നുള്ള മതേതര ഇടപെടലുകള്‍ ആയിരിക്കണം സൃഷ്ടികള്‍. സ്വയം സമര്‍പ്പിക്കുന്ന സൃഷ്ടികളും പൊതുജനങ്ങളില്‍ നിന്നുള്ള നാമനിര്‍ദേശങ്ങളും സ്വീകരിക്കുന്നതാണ്. ഫലകവും പ്രശസ്തിപത്രവും 50000 രൂപയും അടങ്ങുന്ന അവാര്‍ഡ് ഖത്തറില്‍ സമ്മാനിക്കം. താത്പര്യമുള്ളവര്‍ തങ്ങളുടെ മികച്ച അഞ്ച് (പരമാവധി) സൃഷ്ടികള്‍ സിഡിയിലും (അഞ്ച് കോപ്പി വീതം) മറ്റ് സൃഷ്ടികളുടേയും പ്രവര്‍ത്തനങ്ങളുടേയും വിശദാംശങ്ങള്‍ മെയില്‍ വഴിയും ഡിസംബര്‍ 15നു മുമ്പ് സമര്‍പ്പിക്കണം. അയക്കേണ്ട വിലാസം:
Beeja V. C. Kodakkattil House, Paluvai P.O.Ch-avakkad, Thrissur, Kerala, India PIN: 680522 Email johnabrahamaward2019@gmail.com ഫോണ്‍:9961089563 (ഇന്ത്യ) 0097455369426, 66860775 (ഖത്തര്‍)