
ദോഹ: ഇന്ത്യയില്‍ നിന്നുള്ള ജോവീസ് ഹെര്‍ബല്‍ ഉത്പന്നങ്ങള്‍ കെയര്‍ ആന്റ് ക്യൂര്‍ ഖത്തറില്‍ പുറത്തിറക്കി. തൊലി, മുടി എന്നിവയുടെ സംരക്ഷണവും കോസ്‌മെറ്റിക് ഉത്പന്നങ്ങളുമാണ് ജോവീസിന്റേത്. ജോവീസ് ഹെര്‍ബല്‍ സഹസ്ഥാപകനും ബിസിനസ് തലവനുമായ രാകേഷ് മിസ്‌റി കെയര്‍ ആന്റ് ക്യൂര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഇ പി അബ്ദുറഹ്മാന് ഉത്പന്നം കൈമാറി പുറത്തിറക്കല്‍ ഉദ്ഘാടനം ചെയ്തു.