in ,

ടില്‍റ്റെഡ് ഇന്റര്‍സെക്ഷന്‍ തുരങ്കപാതയുടെ പ്രധാനഭാഗം തുറന്നു

ദോഹ: ടില്‍റ്റെഡ് ഇന്റര്‍സെക്ഷന്‍ തുരങ്കപാതയിലെ സുപ്രധാന ഭാഗം ഗതാഗതത്തിനായി തുറന്നുനല്‍കി. ഖലീഫ അവന്യൂ റോഡ് പദ്ധതിയുടെ ഭാഗമായി അല്‍റയ്യാനില്‍ നിന്നും അല്‍ഗരാഫയിലേക്കുള്ള ഭാഗമാണ് ഗതാഗതത്തിനായി തുറന്നത്. അല്‍ഗറാഫയില്‍ നിന്നും അല്‍ റയ്യാനിലേക്കുള്ള തുരങ്കപാത സെപ്തംബര്‍ ഒന്നിന് തുറന്നിരുന്നു.

ടില്‍റ്റെഡ് ഇന്റര്‍ചേഞ്ചിലെ അവശേഷിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഒരു മാസം താല്‍ക്കാലിക ഗതാഗത നിയന്ത്രണവുമേര്‍പ്പെടുത്തിയിട്ടുണ്ട്. ഗതാഗത വകുപ്പിന്റെ സഹകരണത്തോടെയാണിത്.

2020ന്റെ മൂന്നാംപാദത്തില്‍ തുരങ്കപാത പൂര്‍ണമായും തുറക്കുന്നതോടെ മണിക്കൂറില്‍ 16,000 വാഹനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകും.തുരങ്കപാതയുടെ ഭാഗം തുറന്നതോടെ പ്രദേശത്തെ ഗതാഗതക്കുരുക്ക് കുറയുമെന്നാണ് പ്രതീക്ഷ.

പുതിയ തുരങ്കം അല്‍ദുഹൈല്‍, ഗരാഫ എന്നിവിടങ്ങളില്‍നിന്നും അല്‍റയ്യാനിലേക്കു പോകുന്ന റോഡ് ഉപയോക്താക്കള്‍ക്ക് സൗജന്യ ഗതാഗത ഒഴുക്ക് പ്രദാനം ചെയ്യും. ഈ പ്രദേശങ്ങള്‍ തമ്മില്‍ നേരിട്ട് കണക്റ്റിവിറ്റി ഉറപ്പാക്കുന്നുണ്ട്. അയല്‍പ്രദേശങ്ങള്‍ക്കിടയിലുള്ള യാത്രാസമയത്തിലും കുറവുണ്ടാകും.

അല്‍റയ്യാനിലേക്കു പോകുന്ന നിലവിലുള്ള ഗരാഫ സ്ട്രീറ്റിലെ റോഡ് ഉപയോക്താക്കള്‍ ഗര്‍റാഫത്ത് അല്‍റയ്യാന്‍ ഇന്റര്‍ചേഞ്ചിലേക്ക് വലതുവശത്തേക്ക് എക്‌സിറ്റ് എടുത്ത് യു ടേണ്‍ നടത്തി അല്‍ലുഖ്ത സ്ട്രീറ്റിലെത്തി പുതിയ തുരങ്കത്തിലേക്ക് എക്‌സിറ്റ് എടുക്കണം.

പുതിയ തുരങ്കം തുറക്കുന്നതിനും ടില്‍റ്റഡ് ഇന്റര്‍ചേഞ്ചില്‍ ശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനുമായി താല്‍ക്കാലിക ഗതാഗത വഴിതിരിച്ചുവിടല്‍ അശ്ഗാല്‍ നടപ്പാക്കും. അല്‍റയ്യാനില്‍ നിന്നുള്ള ഹുവാര്‍ സ്ട്രീറ്റ് റോഡ് ഉപയോക്താക്കള്‍ക്കായി മക്ക സ്ട്രീറ്റിലേക്കുള്ള പ്രവേശനം അടക്കും. പകരമായി റോഡ് ഉപയോക്താക്കള്‍ അല്‍ജെതൗയ സ്ട്രീറ്റ് പ്രവേശനം ഉപയോഗിക്കണം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അബൂബക്കര്‍ അല്‍സിദ്ദീഖ് ഹെല്‍ത്ത്‌സെന്ററില്‍ 24 മണിക്കൂര്‍ അടിയന്തര സേവനങ്ങള്‍

ഖമീസ് അല്‍ഉബൈദ്‌ലി ഇന്റര്‍ചേഞ്ചിന്റെ പ്രവൃത്തി 62% പൂര്‍ത്തിയായി