
ദോഹ: ഖത്തര്‍ കെഎംസിസി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി നല്‍കിയ സ്‌നേഹ വിരുന്നില്‍ കൊണ്ടോട്ടി എം എല്‍ എ ടി വി ഇബ്രാഹിം, ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍ എന്നിവര്‍ പങ്കെടുത്തു. മണ്ഡലത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ കുറിച്ച് ടിവി ഇബ്രാഹിം സദസ്സുമായി സംവദിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പുതിയ മുഖം നല്‍കി ലോകശ്രദ്ധയാകര്‍ഷിച്ച സംഘടനയാണ് കെഎംസിസി എന്നും കലാകായിക രംഗത്തുള്ള കെഎംസിസിയുടെ സംഭാവനകളും സേവനങ്ങളും നിഷേധിക്കാനാവാത്ത വസ്തുതയാണെന്നും കമാല്‍ വരദൂര്‍ പറഞ്ഞു.സംസ്ഥാന സെക്രട്ടറി കോയ കോടങ്ങാട്, സിദ്ദീഖ് വാഴക്കാട് സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ പള്ളിക്കല്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദലി നന്നാക്കല്‍ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് റഫീക്ക് മണ്ഡലം ട്രഷറര്‍ യാക്കൂബ് ചീക്കോട് പങ്കെടുത്തു.