in ,

ടി-10 മത്സരങ്ങള്‍ ഡിസംബര്‍ ആറു മുതല്‍

ദോഹ: മെയ്ഡന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ലീഗ് ഡിസംബര്‍ ആറിന് ആരംഭിക്കുമെന്ന് ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ക്രിക്കറ്റിലെ ചെറിയ രൂപങ്ങള്‍ പ്രചരിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ടി-10 ലീഗ് മത്സരങ്ങളാണ് നടക്കുക.
ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ കലണ്ടറിലാണ് ടി-10 മത്സരങ്ങളുള്ളത്. ഖത്തറില്‍ 24 അന്താരാഷ്ട്ര താരങ്ങള്‍ അടങ്ങുന്ന ആറ് ടി-10 ടീമുകളാണ് കളിക്കുക. ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷനു കീഴിലെ വിവിധ ക്ലബ്ബുകളില്‍ നിന്നുള്ള താരങ്ങളെ കൂടാതെ ഖത്തര്‍ ദേശീയ ക്രിക്കറ്റ് ടീം അംഗങഅങളും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ 12 താരങ്ങളുമാണ് കളിക്കാനിറങ്ങുക.
ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ലീഗ് ഖത്തറില്‍ കളിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് യൂസുഫ് ജെ അല്‍ കുവാരി പറഞ്ഞു.
ഏഷ്യന്‍ ടൗണ്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ടി-10 മത്സരങ്ങള്‍ അരങ്ങേറുക. പാകിസ്താന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയാണ് ടൂര്‍ണമെന്റിന്റെ ബ്രാന്റ് അംബാസഡര്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ചെര്‍ക്കളം, പി.ബി അബ്ദുല്‍ റസാഖ് അനുസ്മരണം

ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് റോഡപകട ഇരകളുടെ ദിനം ആചരിച്ചു