in ,

ടീം ഖത്തര്‍ ഷൂട്ടര്‍മാരെ ക്യുഒസി പ്രസിഡന്റ് ആദരിച്ചു

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ നേടിയ ഖത്തര്‍ ഷൂട്ടര്‍മാരെ ക്യുഒസി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹദ് അല്‍താനി ആദരിച്ചപ്പോള്‍

ദോഹ: ദോഹയില്‍ നടന്ന 14-ാമത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ നേടിയ ടീം ഖത്തര്‍ ഷൂട്ടര്‍മാരെ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി(ക്യുഒസി) പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹദ് അല്‍താനി ആദരിച്ചു. ക്യുഒസി ഫസ്റ്റ് വൈസ് പ്രസിഡന്റ് ശൈഖ് സഊദ് ബിന്‍ അലിഅല്‍താനി, സെക്കന്റ് വൈസ് പ്രസിഡന്റ് ഡോ.താനി ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍കുവാരി, സെക്രട്ടറി ജനറല്‍ ജാസിം ബിന്‍ റാഷിദ് അല്‍ബുഐനൈന്‍, ഖത്തര്‍ ഷൂട്ടിങ് അസോസിയേഷന്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും, ക്യുഒസിയുടെ വിവിധ വകുപ്പുകളുടെ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഖത്തര്‍ ഷൂട്ടിങ് താരങ്ങളുടെ പ്രകടനത്തെയും മികവിനെയും ക്യുഒസി പ്രസിഡന്റ് പ്രശംസിച്ചു. ടോക്കിയോ 2020 ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയ ഖത്തറിന്റെ അമ്പെയ്ത്തുതാരം മുഹമ്മദ് അല്‍റുമൈഹിയെയും ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി പ്രശംസിച്ചു. യാത്രയുടെ തുടക്കം മാത്രമാണ് ഈ മെഡലുകള്‍. കായിക രംഗത്ത് രാജ്യത്തിന്റെ അഭിലാഷങ്ങള്‍ കൈവരിക്കുന്നതിനായി വരാനിരിക്കുന്ന മേഖലാ അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഈ ചാമ്പ്യന്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

2022 ലോകകപ്പ് യോഗ്യത: ഖത്തറിന് വിജയത്തുടര്‍ച്ച

തുറായ പ്ലാനറ്റേറിയത്തില്‍ കുട്ടികളുടെ ഷോ പ്രദര്‍ശനം തുടങ്ങി