in ,

ടീം ഖത്തറിന്റെ ഫ്‌ളാഗ് റിലേ: കൗണ്ട്ഡൗണ്‍ തുടങ്ങി

ദോഹ: ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ കീഴിലുള്ള ടീം ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ദിനാഘോഷങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിക്കുന്ന ഫ്‌ളാഗ് റിലേയുടെ കൗണ്ട്ഡൗണ്‍ തുടങ്ങി. ഡിസംബര്‍ പതിമൂന്നിന് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി ആസ്ഥാനത്തുനിന്നും തുടങ്ങി കോര്‍ണീഷ്, ഖത്തര്‍ ഫൗണ്ടേഷന്‍, കത്താറ എന്നിവയെല്ലാം കടന്ന് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ സമാപിക്കുന്ന രീതിയിലാണ് റിലേ പതാക പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
ഹമദ് വിമാനത്താവളത്തില്‍വെച്ച് 2020 ഒളിമ്പിക്‌സ് നടക്കുന്ന ടോക്കിയോയിലേക്ക് പുറപ്പെടുന്ന വിമാനത്തിന്റെ പൈലറ്റിന് പതാക കൈമാറും. ഇതിന്റെ മുന്നോടിയായുള്ള കൗണ്ട്ഡൗണിന് കഴിഞ്ഞദിവസം തുടക്കംകുറിച്ചു.
വിഖ്യാത കായികതാരങ്ങളും പതാകറാലിയില്‍ പങ്കുചേരുന്നുണ്ട്. നിലവില്‍ സജീവമായിട്ടുള്ളവരും വിരമിച്ചവരുമായ നൂറുകണക്കിന് കായികതാരങ്ങളുടെ പങ്കാളിത്തമാണ് റിലേയുടെ മറ്റൊരാകര്‍ഷണം. ഹെജമ്പിലെ നിലവിലെ ലോകചാമ്പ്യന്‍ മുതാസ് ഈസ ബര്‍ഷിം, 400മീറ്റര്‍ ഹര്‍ഡില്‍സ് താരം അബ്ദുല്‍റഹ്മാന്‍ സാംബ എന്നിവര്‍ ഫ്‌ളാഗ് റിലേ അംബാസഡര്‍മാരാണ്.
ഈ കായികതാരങ്ങളും സ്‌കൂള്‍ വിദ്യാര്‍ഥികളും പ്രമുഖ വ്യക്തിത്വങ്ങളും രാജ്യത്തിന്റെ സവിശേഷമായ അടയാള സ്ഥലങ്ങളില്‍ ദേശീയ പാതകകളുമായി റിലേയില്‍ അണിചേരും.ഇതിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന കായിക പരിപാടികളും സംഘടിപ്പിക്കും. റിലേ വൈകുന്നേരം ഹമദ് വിമാനത്താവളത്തിലെത്തും.
ഈ വര്‍ഷം 5,000ലധികം പേരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഖത്തറിലെ താമസക്കാര്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാം. ഐക്യാഘോഷത്തിലൂടെ ഖത്തറിന്റെയും കായികമേഖലയുടെയും ഏറ്റവും മികച്ചത് പ്രദര്‍ശിപ്പിക്കുകയും ഒളിമ്പിക് മൂല്യങ്ങള്‍ പ്രചരിപ്പിക്കുകയും ഖത്തറിന്റെ ബഹുമാന്യതയുടെയും അഭിമാനത്തിന്റെയും അടയാളമായ ദേശീയ പതാകയിലൂടെ സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും സന്ദേശം എത്തിക്കുകയും ചെയ്യുകയെന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. പതാക വാഹകര്‍ വിവിധ കായിക പ്രവര്‍ത്തനങ്ങളിലൂടെയായിരിക്കും മുന്നോട്ടുനീങ്ങുക. സൈക്ലിങ്, റണ്ണിങ്, പാര അത്‌ലറ്റിക്‌സ്, സെയ്‌ലിങ്, റോവിങ്, സ്വിമ്മിങ് എന്നിവയെല്ലാം ഇതിന്റെ ഭാഗമാകും.
ഖത്തറിന്റെ ദേശീയപതാക അല്‍അദാമിന്റെ ആഘോഷമാണ് ക്യുഒസി സംഘടിപ്പിക്കുന്നത്.
മെറൂണ്‍ എന്നാണ് അല്‍അദാം അര്‍ഥമാക്കുന്നത്. ഖത്തറിന്റെ ആദ്യ ഐക്യപതാകയ്ക്കായി സ്ഥാപകന്‍ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനി തെരഞ്ഞെടുത്തത് ഈ കളറായിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തര്‍ പൊരുതിത്തോറ്റു

1.05 ലക്ഷം പേര്‍ പനിക്കെതിരെ കുത്തിവെപ്പെടുത്തു; സൗകര്യം ഇനിയും ലഭ്യം