
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ ചായ(ടീ) ബാഗുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി.
അഞ്ചുകിലോയിലധികം മയക്കുമരുന്ന ലഹരിവസ്തുക്കള്‍ കടത്താനുള്ള ശ്രമം തടഞ്ഞതായി ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കി. അടുത്തിടെ കൊക്കെയ്ന്‍ രാജ്യത്തേക്ക് കടത്താനുള്ള ശ്രമവും കസ്റ്റംസ് പരാജയപ്പെടുത്തുകയും മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
അനധികൃത ലഹരിവസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ അതോറിറ്റി തുടര്‍ച്ചയായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കള്ളക്കടത്ത് തടയുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനും നിയമലംഘനങ്ങള്‍ പ്രതിരോധിക്കുന്നതിനുമായി അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ പിന്തുണാ മാര്‍ഗങ്ങളും രാജ്യത്തെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് അതോറിറ്റി ലഭ്യമാക്കുന്നുണ്ട്. യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനും കള്ളക്കടത്തുകാര്‍ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് അറിയുന്നതിനും നിരന്തരമായ പരിശീലനവും നല്‍കിവരുന്നു.