
ദോഹ: മിഡില്‍ഈസ്റ്റ് കാര്‍ ഓഫ് ദി ഇയര്‍(മെകോറ്റി) അവാര്‍ഡ്സ് 2019ല്‍ ടൊയോട്ടക്ക് രണ്ടു പുരസ്കാരങ്ങള്‍. ടൊയോട്ട യാരിസിന് മികച്ച സബ് കോംപാക്റ്റ് സെഡാന് പുരസ്കാരവും ടൊയോട്ട കാംറിക്ക് മികച്ച മിഡ്സൈസ് സെഡാന് പുരസ്കാരവും ലഭിച്ചു. യുഎഇയിലെ അബൂദാബിയിലായിരുന്നു പുരസ്കാരദാന ചടങ്ങ് നടന്നത്.
മിഡില്‍ഈസ്റ്റിലെ ഏറ്റവും അംഗീകൃത പുരസ്കാരങ്ങളിലൊന്നാണ് വാര്‍ഷിക മെകോറ്റി പുരസ്കാരം. മേഖലയിലെ മുന്‍നിര ഓട്ടോമോട്ടീവ് പ്രസിദ്ധീകരണങ്ങളുടെ സീനിയര്‍ എഡിറ്റര്‍മാര്‍ ഉള്‍പ്പെട്ട ജഡ്ജിങ് പാനലാണ് പുരസ്കാര നിര്‍ണയം നടത്തിയത്. ഡിസൈന്‍, ഗുണനിലവാരം, വികാരപരമായ അനുഭവം, ഡ്രൈവറുടെ സംതൃപ്തി, ഹാന്ഡ്ലിങ്സ ഡ്രൈവബിലിറ്റി, പണത്തിന്റെ മൂല്യം(പുതിയതായി വാങ്ങലും പുനര്‍വില്‍പ്പനയും), സുരക്ഷ, കാലാവധി, തൃപ്തി, പ്രായോഗികത, പ്രകടനം, ശേഷി, പാരിസ്ഥിതിക സൗഹൃദശേഷി, സാങ്കേതികപരമായ നൂതനത, മേഖലാ അപ്പീല്‍ എന്നീ മാനദണ്ഡങ്ങള്‍ വിശദമായി വിലയിരുത്തിയാണ് പുരസ്കാര നിര്‍ണയം.

ഈ മേഖലകളിലെ മികവാണ് ടൊയോട്ടക്ക് രണ്ടു പുരസ്കാരങ്ങള്‍ ലഭിക്കാന്‍ സഹായകമായത്. മേഖലയിലെ ഏറ്റവും ബഹുമാനാര്‍ഹമായ പുരസ്കാരങ്ങള്‍ വീണ്ടും ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്റെ മിഡില്‍ഈസ്റ്റ് സെന്‍ട്രല്‍ ഏഷ്യ റപ്രസന്റേറ്റീവ് ഓഫീസ് ചീഫ് റപ്രസന്റേറ്റീവ് യൂഗോ മിയമോട്ടോ പറഞ്ഞു. യാരിസിന്റെയും കാംറിയുടെയും കാര്യത്തില്‍ സുരക്ഷയ്ക്കാണ് ടൊയോട്ട ഏറ്റവും മുന്തിയ പ്രാധാന്യം നല്‍കുന്നത്.