
ദോഹ: ആഗോളതലത്തിലെ ഏറ്റവും പ്രമുഖമായ വിമാനത്താവള വാണിജ്യവരുമാന സമ്മേളനത്തിന് ദോഹ വേദിയാകുന്നു. ഗതാത കമ്യൂണിക്കേഷന്‍സ് മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍സുലൈത്തിയുടെ കാര്‍മികത്വത്തില്‍ ട്രിനിറ്റി ഫോറം 2019 ഒക്ടോബര്‍ 30, 31 തീയതികളില്‍ സെന്റ് റെജിസ് ദോഹയില്‍ നടക്കും. ഖത്തര്‍ എയര്‍വേയ്‌സ്, ഹമദ് രാജ്യാന്തര വിമാനത്താവളം, ഖത്തര്‍ ഡ്യൂട്ടിഫ്രീ എന്നിവയുടെ സംയുക്താമായി ആതിഥ്യം വഹിക്കും. ഖത്തറില്‍ ഇതാദ്യമായാണ് ഫോറം നടക്കുന്നതെന്ന സവിശേഷതയുണ്ട്. ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ബാകിര്‍, ഹമദ് വിമാനത്താവളം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്‍ജിനിയര്‍ ബാദര്‍ മുഹമ്മദ് അല്‍മീര്‍ മുഖ്യപ്രഭാഷണം നടത്തും.