
ദോഹ: സമ്മര്‍ ഇന്‍ ഖത്തര്‍ ആഘോഷങ്ങളുടെ ഭാഗമായി ദോഹ കോമഡി ഫെസ്റ്റിവല്‍ അരങ്ങേറും. ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സലാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഡെയ്ലി ഷോയുടെ അവതാരകന് ട്രെവര്‍ നോഹിന്റെ ലൈവ് ഷോയാണ് മുഖ്യ ആകര്‍ഷണം. വിഖ്യാത ദക്ഷിണാഫ്രിക്കന്‍ ഹാസ്യതാരം ട്രെവര്‍ നോഹ് നേരത്തെയും ദോഹയില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
ട്രെവര്‍ നോഹിന്റെ ലൈവ് ഷോ ജൂലൈ പന്ത്രണ്ടിന് ഖത്തര്‍ നാഷണല്‍ കണ്വന്ഷന് സെന്ററില്‍ നടക്കും. രാത്രി ഏഴര മുതല്‍ പതിനൊന്നുവരെയാണ് പരിപാടി. 175 റിയാല്‍ മുതല്‍ 675 റിയാല്‍ വരെയാണ് ടിക്കറ്റ്നിരക്ക്. വിര്‍ജിന്‍ മെഗാസ്റ്റോര് വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായും വിര്‍ജിന്‍ മെഗാസ്റ്റോറിന്റെ ബ്രാഞ്ചുകളിലൂടെ ഓഫ്ലൈനായും ടിക്കറ്റുകള്‍ നേടാം.