in ,

ഡബ്ല്യുഡബ്ല്യുആര്‍സി ഗവേഷണപഠനത്തിന് രാജ്യാന്തര പുരസ്‌കാരം

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ വിമന്‍സ് വെല്‍നസ് ആന്റ് റിസര്‍ച്ച് സെന്ററിന്റെ(ഡബ്ല്യുഡബ്ല്യുആര്‍സി) ഗവേഷണപഠനത്തിന് യു.എസിലെ പ്രധാന ഗവേഷണപുരസ്‌കാരം ലഭിച്ചു. സിസേറിയന്‍ ശസ്ത്രക്രിയാരംഗത്ത് ഏറെ ഗുണകരമാകുന്നതാണ് ഈ ഗവേഷണം.

ഡബ്ല്യുഡബ്ല്യുആര്‍സി അനസ്‌തേഷ്യസംഘമാണ് ഗവേഷണ പദ്ധതിക്ക് ചുക്കാന്‍ പിടിച്ചത്. യുഎസിലെ ഗര്‍റ്റി മാക്‌സ് റിസര്‍ച്ച് പ്രൈസ് മത്‌സരത്തിലാണ് രണ്ടാം സ്ഥാനത്തിന് പദ്ധതി അര്‍ഹമായത്. ഒബ്സ്റ്റട്രിക്ക് അനസ്‌തേഷ്യ ആന്റ് പെരിനറ്റോളജി സൊസൈറ്റിയാണ് അരിസോനയിലെ ഫോണിക്‌സില്‍ ചടങ്ങ് നടത്തിയത്.

സിസേറിയന്‍ മുഖേന പ്രസവം സാധ്യമാകുന്ന ശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന അനസ്‌തേഷ്യ സംബന്ധിച്ച ഗവേഷണമാണ് സംഘം അവതരിപ്പിച്ചിരിക്കുന്നത്. പ്രസവ സമയത്ത് രക്തസമ്മര്‍ദം കുറയുന്നത് തടയാനുള്ള ഫനിലഫ്‌റിന്‍, നൊരാഡ്രനാലിന്‍ എന്നീ മരുന്നുകളുടെ വിജയസാധ്യതകളും ഉപയോഗവും ഉള്‍ക്കൊള്ളുന്നതാണ് പഠനം.

ഇത്തരത്തിലുള്ള ആദ്യപഠനങ്ങളില്‍ ഒന്നാണ് എച്ച്എംസി അവതരിപ്പിച്ചതെന്ന് കണ്‍സള്‍ട്ടന്റ് അനസ്‌ത്യേഷ്യോളജിസ്റ്റും ഗവേഷണത്തിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററുമായ ഡോ. മിറ്റ്‌കോ കൊക്കറേവ് പറഞ്ഞു. നട്ടെല്ലിലെ അനസ്‌തേഷ്യ മൂലം ഗര്‍ഭിണിയായ സ്ത്രീക്ക് ഉണ്ടാകുന്ന പ്രധാന പ്രശ്‌നമമെന്നത് താഴ്ന്ന രക്തസമ്മര്‍ദമാണ്.

ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സിേസറിയന്‍ സമയത്ത് ഗര്‍ഭിണികള്‍ക്ക് ഈ മരുന്നുകള്‍ നല്‍കുന്നുണ്ട്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലാണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്. ഇവിടെ സിസേറിയന്‍ വഴി പ്രസവം സാധ്യമാകുന്ന അമ്മമാരെയാണ് പഠനത്തിന് വിധേയമാക്കിയത്.

പഠനഫലങ്ങള്‍ അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് അനസ്‌തേഷ്യോളജിസ്റ്റ് ഡോ.ഫാത്തിമ ഖാത്തൂനാണ് അവാര്‍ഡിനായി ക്രോഡീകരിച്ച് സമര്‍പ്പിച്ചത്.

ഈ വിഭാഗത്തിലുള്ള പ്രഥമ ഗവേഷണ പഠനമാണിതെന്ന സവിശേഷതയുമുണ്ട്. പല സ്ഥാപനങ്ങളും ഇത്തരം പഠനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 18 മാസങ്ങളെടുക്കുമ്പോള്‍ ഡബ്ല്യുഡബ്ല്യുആര്‍സി എട്ട് ആഴ്ചകള്‍ കൊണ്ടാണ് പഠനം പൂര്‍ത്തീകരിച്ചത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സുരക്ഷിത ലോകകപ്പിനായി ആഭ്യന്തരമന്ത്രാലയവും എഫ്ബിഐയും കൈകോര്‍ക്കുന്നു

പൊതുസ്ഥലങ്ങളില്‍ അല്‍ശമാല്‍ മുനിസിപ്പാലിറ്റിയുടെ ശുചിത്വ കാമ്പയിന്‍