in ,

ഡിഇസിസി വിനോദനഗരം സന്ദര്‍ശിച്ചത് 54,000ലധികം പേര്‍

ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററിലെ വിനോദനഗരത്തില്‍ നിന്നുള്ള ദൃശ്യം

ദോഹ: വൈവിധ്യമാര്‍ന്ന ആഘോഷപരിപാടികളുടെ വിസ്മയക്കാഴ്ചകളുമായി ‘സമ്മര്‍ ഇന്‍ ഖത്തര്‍’ സീസണ്‍ ശ്രദ്ധേയമാകുന്നു. ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സിലാണ് പരിപാടികള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററിലെ വിനോദനഗരത്തില്‍ സന്ദര്‍ശകത്തിരക്കേറുന്നു.

ഇതുവരെയായി 54,000ലധികം പേരാണ് വിനോദനഗരം സന്ദര്‍ശിച്ചത്. മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് വിനോദനഗരത്തിനു ചുക്കാന്‍പിടിക്കുന്ന ക്യുസ്‌പോര്‍ട്‌സിന്റെ ബിസിനസ് ഡെവലപ്‌മെന്റ് യൂണിറ്റ് ഹെഡ് അയ എം കസബ് പറഞ്ഞു. വിനോദനഗരത്തിലെ എല്ലാ വിഭാഗങ്ങളും ജനപ്രിയമായിട്ടുണ്ട്. വിനോദനഗരത്തിലെ പരിപാടികളും പ്രവര്‍ത്തനങ്ങളും അവസാനത്തിലേക്ക് കടക്കവെ സന്ദര്‍ശനത്തിരക്ക് ഏറുകയാണ്.

ഈദുല്‍ഫിത്വറിന്റെ ഒന്നാം ദിനമായ ജൂണ്‍ നാലിനാണ് വിനോദനഗരത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. വിനോദനഗരത്തിന്റെ പ്രവര്‍ത്തനം ഇന്ന് അവസാനിക്കും. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് സുഗമമായി നീങ്ങാവുന്ന വിധത്തിലാണ് വിനോദനഗരത്തിലെ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രതിദിനം ശരാശരി 3500പേരാണ് വിനോദ നഗരം സന്ദര്‍ശിക്കുന്നത്. കുട്ടികളെയും കുടുംബങ്ങളെയും ആകര്‍ഷിക്കുന്ന രീതിയിലാണ് വിനോദനഗരം സജ്ജമാക്കിയിരിക്കുന്നത്.

29,000 സ്‌ക്വയര്‍മീറ്ററിലായിട്ടാണിത്. 6000 സ്‌ക്വയര്‍ മീറ്ററിലായി വിര്‍ച്വല്‍ റിയാലിറ്റി-ഗെയിമിങ് സോണും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 800 സ്വ്കയര്‍മീറ്ററിലായിരുന്നു വിആര്‍- ഗെയിമിങ് സോണ്‍. മികച്ച പ്രതികരണത്തിന്റെയും ആവശ്യകത വര്‍ധിച്ചതിന്റെയും പശ്ചാത്തലത്തിലാണ് ഇത്തവണ കൂടുതല്‍ വിശാലമാക്കിയത്. ബൗണ്‍സി കാസ്റ്റില്‍സ്, മിനി ഗോള്‍ഫ് കോഴ്‌സ്, റൈഡുകള്‍, സ്‌കില്‍ ഗെയിമുകള്‍, വീഡിയോ ഗെയിമുകള്‍, തല്‍സമയ വിനോദഷോകള്‍, ഭക്ഷ്യ- പാനീയ- ഷോപ്പിങ് സൗകര്യങ്ങള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

47 ഓളം ഫുഡ് ഔട്ട്‌ലെറ്റുകളാണുള്ളത്. ഇതില്‍ 70ശതമാനവും പ്രാദേശിക ഔട്ട്‌ലെറ്റുകളാണ്. വിനോദ നഗരത്തിലെ റീട്ടെയ്ല്‍ വിഭാഗത്തിലും സന്ദര്‍ശകത്തിരക്കേറുന്നു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്‍മാരുടെ തല്‍സമയ പ്രകടനം ആസ്വദിക്കാനുള്ള അവസരവുമുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങളെ പ്രശംസിച്ച് യുവന്റസ് താരങ്ങള്‍

ഖത്തര്‍ എയര്‍വേയ്‌സ് ലോഗോ പതിപ്പിച്ച പുതിയ ജഴ്‌സി റോമ അവതരിപ്പിച്ചു