
ദോഹ: അഷിഗര്‍ ഡിജിമെന്റേഴ്‌സിന്റെ(എഡിഎം) പഞ്ച ദിന ഡിജിറ്റല്‍ മാസ്റ്ററി പ്രോഗ്രാം ശില്‍പ്പശാല ഈ മാസം 29 മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓണ്‍ലൈന്‍ ബിസിനസ്, ഓണ്‍ലൈന്‍ ബ്രാന്‍ഡിങ്ങിലൂടെ ആഗോള വിപണിയിലെ സാന്നിധ്യമറിയിക്കല്‍, ഉപഭോക്താക്കളുടെ വ്യാപ്തി വര്‍ധിപ്പിക്കല്‍, ഓണ്‍ലൈന്‍ ബിസിനസ് മാര്‍ഗങ്ങളിലൂടെ ക്ലൈന്റുകള്‍ക്ക് തങ്ങളുടെ വെബ്‌സൈറ്റ് കൈകാര്യം ചെയ്യാന്‍ സഹായിക്കല്‍, സോഷ്യല്‍ മീഡിയയുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് സഹായകമാവുക എന്ന ലക്ഷ്യത്തിലാണ് ശില്‍പ്പശാല സംഘടിപ്പിച്ചിരിക്കുന്നത്.
മാര്‍ച്ച് ഏഴ് വരെ തുടരുന്ന ശില്‍പ്പശാല ക്രൗണ്‍പ്ലാസ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഡിജിറ്റല്‍ സംരംഭങ്ങള്‍ ആരംഭിച്ച് രാജ്യത്തിന്റെ സമൃദ്ധമായ ഭാവി വളര്‍ച്ചക്ക് സംഭാവനകള്‍ നല്‍കി ഖത്തറിന്റെ പ്രഖ്യാപിത ‘സാമ്പത്തി ലക്ഷ്യം 2030’നെ പിന്തുണക്കുക എന്നതാണ് അഷിഗര്‍ ഡിജിമെന്റേഴ്‌സിലൂടെ ലക്ഷ്യമിടുന്നതെന്ന് ശൈഖ് ജാസിം ബിന്‍ മുഹമ്മദ് അല്‍താനി പറഞ്ഞു.
ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഷോപ്പിങ് മാള്‍ പോര്‍ട്ടലും എഡിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രധാന സംരംഭമാണ്. ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് സാങ്കേതികമായ തടസ്സങ്ങള്‍ഇല്ലാതെ ഓണ്‍ലൈന്‍ ബിസിനസ് ആരംഭിക്കാന്‍ സഹായിക്കുന്നതാണ് ഈ സംരംഭമെന്ന്് എഡിഎം സിഇഒയും കോ ഫൗണ്ടറുമായ എംപി ഷാനവാസ് പറഞ്ഞു. സംരംഭകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ സ്‌റ്റോക്ക് ചെയ്യാനും വില്‍പ്പന നടത്താനും ഓണ്‍ലൈന്‍ ഷോപ്പിങ് മാള്‍പോര്‍ട്ടല്‍ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ മാസ്റ്ററി പ്രോഗ്രാം, ഓണ്‍ലൈന്‍ ഷോപ്പിങ് മാള്‍ എന്നിവയില്‍ ഭാഗമാവാന്‍ താത്പര്യമുങ്ങള്ള ബിസിനസുകാര്‍ക്ക് ബന്ധപ്പെടാം. ംംം.റശഴശമേഹാമേെലൃ്യ.ൂമ, 31119260, 31119286, ശിളീ@മറാ.ൂമ, 66824638, 50778337.