in , ,

ഡിസംബറില്‍ മൂന്ന് സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ കൂടി തുറക്കും

ഹസാദ് ഫുഡ് ബിസിനസ് റിലേഷന്‍സ് ഡയറക്ടര്‍ മുബാറക് അല്‍സയൂത്തി വാര്‍ത്താസമ്മേളനത്തില്‍
സംസാരിക്കുന്നു

ദോഹ: ലേലത്തിനുള്ള സൗകര്യത്തോട് കൂടി മൂന്ന് സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ കൂടി അടുത്തമാസം ആരംഭിക്കുന്നു. അല്‍വഖ്്‌റ, ഉം സലാല്‍, സൈലിയ എന്നിവിടങ്ങളിലാണ് സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നത്.
അല്‍വഖ്്‌റ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ കന്നുകാലിചന്ത, സൈലിയയില്‍ പഴം പച്ചക്കറി, ഉംസലാലില്‍ മീന്‍ മൊത്ത വ്യാപാരമാണ് പ്രധാനമായും നടക്കുകയെന്ന് ഹസാദ് ഫുഡ് ബിസിനസ് റിലേഷന്‍സ് ഡയറക്ടര്‍ മുബാറക് അല്‍സയൂത്തി പറഞ്ഞു. ഹസാദ് ഫുഡിന്റെ ഉപ കമ്പനിയായ അസ്വാഖിനാണ് മൂന്ന് സെന്‍ട്രല്‍ മാര്‍ക്കറ്റുകളുടെയും നടത്തിപ്പ്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന രണ്ടാമത് ഭക്ഷ്യ സുരക്ഷാ സമ്മേളന പ്രഖ്യാപനത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അല്‍സുയൂത്തി. ഭക്ഷ്യസുരക്ഷയില്‍ രാജ്യം നേടിയ പുരോഗതി ഉയര്‍ത്തിക്കാട്ടുന്നതിന് വേണ്ടിയുള്ള ഭക്ഷ്യ സുരക്ഷാ സമ്മേളനം നവംബര്‍ 26ന് നടക്കും. രാജ്യത്തെ കാര്‍ഷിക, മൃഗ മേഖലയില്‍ രാജ്യം നടത്തിയ ഗവേഷണങ്ങളും പഠനങ്ങളും സമ്മേളനത്തില്‍ വിലയിരുത്തും. ഉദ്ഘാടന സമ്മേളനത്തില്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍സുബൈ സംസാരിക്കും.
രാജ്യത്തെ പച്ചക്കറി ഉത്പ്പാദനം 24 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി വര്‍ധിച്ചുവെന്ന് മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടര്‍ മസൂദ് ജാറല്ല അല്‍മര്‍റി പറഞ്ഞു. പാലുല്‍പ്പാദനത്തില്‍ രാജ്യം സ്വയംപര്യാപ്തത കൈവരിച്ചു. 106 ശതമാനമാണ് ഇപ്പോള്‍ ഉല്‍പ്പാദനം. കോഴിയിറച്ചി മേഖലയില്‍ ഇത് 124 ശതമാനമായി. 15 ശതമാനം ഉണ്ടായിരുന്ന മാട്ടിറച്ചി 18 ശതമാനത്തിലെത്തി. 2023ഓടെ 30 ശതമാനം കൈവരിക്കുകയാണ് ലക്ഷ്യമെന്നും അല്‍മര്‍റി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മഴ; നീക്കം ചെയ്തത് നാല് മില്ല്യന്‍ ഗ്യാലന്‍ വെള്ളം

ജയ്പൂര്‍ സാഹിത്യോല്‍സവത്തിന് ഖത്തര്‍ വേദിയാകും