in

ഡിസംബറില്‍ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരമൂല്യം 1.574 ബില്യണ്‍ റിയാല്‍

ദോഹ: കഴിഞ്ഞവര്‍ഷം ഡിസംബറില്‍ രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് വ്യാപാര മൂല്യം 1.574 ബില്യണ്‍ റിയാല്‍. നീതിന്യായ മന്ത്രാലയത്തിന്റെ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞമാസം 265 ഇടപാടുകളിലൂടെ 1,574,766,381 ഖത്തര്‍ റിയാലിന്റെ വ്യാപാരമാണ് നടന്നത്. കെട്ടിടങ്ങള്‍, വിവിധോദ്ദേശ്യ സ്ഥലങ്ങളും കെട്ടിടങ്ങളും, ഒഴിഞ്ഞ ഭൂമി, പാര്‍പ്പിടം എന്നിവയിലായാണ് ഇത്രയധികം റിയാലിന്റെ വ്യാപാരം നടന്നത്.
കഴിഞ്ഞ നവംബറുമായി താരതമ്യം ചെയ്യുമ്പോള്‍ റിയല്‍എസ്‌റ്റേറ്റ് വ്യാപാരമൂല്യ സൂചികയില്‍ രണ്ടു ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. ദോഹ, അല്‍റയ്യാന്‍, അല്‍ദായേന്‍, വഖ്‌റ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം വ്യാപാരം. ഉംസലാല്‍, അല്‍ഖോര്‍, അല്‍ദഖീറ, അല്‍ശമാല്‍ എന്നിവിയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ദോഹ മുനിസിപ്പാലിറ്റിയിലെ ഡിസംബറിലെ ഇടപാടുകളുടെ സാമ്പത്തിക മൂല്യം 794,282,255 റിയാലും അല്‍ റയാന്‍ മുനിസിപ്പാലിറ്റിയില്‍ ഇടപാടുകളുടെ സാമ്പത്തിക മൂല്യം 209,878,616 റിയാലും ദായേനില്‍ 281,477,188 റിയാലുമാണ്. വഖ്‌റയില്‍ 147,45,823 റിയാലും ഉംസലാലില്‍ 98,759,625 റിയാലും അല്‍ഖോര്‍, അല്‍ദഖീറ എന്നിവയില്‍ ഇടപാടുകളുടെ സാമ്പത്തിക മൂല്യം 28,242,199 റിയാലും ശമാലില്‍ 15,80,675 റിയാലുമാണ് രജിസ്റ്റര്‍ ചെയ്തത്. റിയല്‍ എസ്റ്റേറ്റ് വ്യാപാരമൂല്യത്തിന്റെ കാര്യത്തില്‍ മുന്നില്‍ ദോഹ മുനിസിപ്പാലിറ്റിയാണ്. ആകെ മൂല്യത്തിന്റെ 28 ശതമാനവും ദോഹയിലായിരുന്നു.
തൊട്ടുപിന്നില്‍ അല്‍ദായേന്‍, 26 ശതമാനം. അല്‍റയ്യാന്‍ മുനിസിപ്പാലിറ്റി(17ശതമാനം), വഖ്‌റ(16ശതമാനം), ഉംസലാല്‍(9ശതമാനം), അല്‍ഖോര്‍ ദഖീറ(രണ്ടു ശതമാനം), ശമാല്‍ മുനിസിപ്പാലറ്റി(രണ്ടു ശതമാനം) എന്നിങ്ങനെയാണ് മറ്റു മുനിസിപ്പിലാറ്റികളുടെ ആകെ വ്യാപാരമൂല്യത്തിലെ വിഹിതം. ഏറ്റവുമധികം വസ്തുവകകള്‍ വിറ്റുപോയത് ദായേന്‍ മുനിസിപ്പാലിറ്റിയിലായിരുന്നു, 23 ശതമാനം.
അല്‍റയ്യാന്‍(25ശതമാനം), ദോഹ(17ശതമാനം), ഉംസലാല്‍(16ശതമാനം), അല്‍വഖ്‌റ(10ശതമാനം), അല്‍ശമാല്‍(5ശതമാനം), അല്‍ഖോര്‍ അല്‍ദഖീറ(4ശതമാനം) എന്നിങ്ങനെയാണ് മറ്റു മുനിസിപ്പാലിറ്റികളിലെ കണക്ക്. ഡിസംബറില്‍ പേള്‍, അല്‍ഖസര്‍ എന്നിവിടങ്ങളിലെ വ്യാപാരപ്രവര്‍ത്തനങ്ങളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
ഇവിടെ റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ക്കായി 341 ഇടപാടുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ മൂല്യം 616,481,446 ഖത്തര്‍ റിയാല്‍. പ്രാദേശിക, വിദേശ മൂലധന നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി അവതരിപ്പിച്ച പുതിയ നിയമനിര്‍മ്മാണത്തിന്റെ വെളിച്ചത്തില്‍ 2019ല്‍ റിയല്‍ എസ്റ്റേറ്റ് മേഖല കരുത്താര്‍ജ്ജിച്ചതാണ് റിപ്പോര്‍ട്ടിലെ കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.
ഖത്തരി സമ്പദ്ഘടനയുടെ കരുത്തും റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സിറിയന്‍ അഭയാര്‍ഥികള്‍ക്കായി ഖത്തര്‍ ചാരിറ്റിയുടെ മാതൃകാ വില്ലേജ്

യാത്രയയപ്പ് നല്കി