in

ഡെപ്യൂട്ടി അമീര്‍ ഒമാന്‍ സുല്‍ത്താനെ അനുശോചനം അറിയിച്ചു

ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി അല്‍അലം പാലസില്‍ സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖ് അല്‍സെയ്ദുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ദോഹ: ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ഹമദ് അല്‍താനി മസ്‌ക്കറ്റിലെത്തി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് ബിന്‍ തൈമൂറിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖ് അല്‍സെയ്ദുമായി ഡെപ്യൂട്ടി അമീര്‍ കൂടിക്കാഴ്ച നടത്തി അനുശോചനം നേരിട്ട് അറിയിക്കുകയായിരുന്നു. മസ്‌ക്കറ്റിലെ അല്‍അലം പാലസിലായിരുന്നു കൂടിക്കാഴ്ച.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയും മന്ത്രിമാരും ഡെപ്യൂട്ടി അമീറിനൊപ്പമുണ്ടായിരുന്നു. രാജകുടുംബാംഗങ്ങള്‍, റാങ്കിങ് ഉദ്യോഗസ്ഥര്‍, മറ്റു പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവര്‍ക്കും ഡെപ്യൂട്ടി അമീറും പ്രധാനമന്ത്രിയും അനുശോചനം അറിയിച്ചു. അദ്ദേഹത്തിന്റെ ആത്മാവിനോടു കരുണക്കായും സ്വര്‍ഗത്തില്‍ സമാധാനത്തോടെ വിശ്രമിക്കാനാകട്ടെയെന്നും കുടുംബത്തെയും രാജകുടുംബത്തെയും ക്ഷമയോടും ആശ്വാസത്തോടും പ്രചോദിപ്പിക്കാനും കഴിയട്ടെയെന്നും അല്ലാഹുവിനോടു പ്രാര്‍ഥിച്ചു. ഇന്നലെ രാവിലെ പ്രൈവറ്റ് സുല്‍ത്താനി വിമാനത്താവളത്തിലെത്തിയ ഡെപ്യൂട്ടി അമീറിനെയും ഔദ്യോഗിക സംഘത്തെയും മന്ത്രി സയ്യിദ് ഫാതിഖ് ബിന്‍ ഫഹര്‍ അല്‍സെയ്ദ്, ഒമാനിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് ജാസിം ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി, ഖത്തരി എംബസി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അനുശോചനം അറിയിച്ചശേഷം ഡെപ്യൂട്ടി അമീര്‍ മസ്‌ക്കറ്റില്‍ നിന്നും മടങ്ങി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഓസ്‌കാര്‍ നാമനിര്‍ദേശം: നിരവധി നാഴികക്കല്ലുകള്‍ പിന്നിട്ട് ഡിഎഫ്‌ഐ

ജനുവരി ആദ്യത്തില്‍ വിമാനത്താവളത്തില്‍ എത്തിയത് പത്തുലക്ഷം യാത്രക്കാര്‍