
ദോഹ: സഹമന്ത്രി ഡോ. ഹമദ് ബിന്‍ അബ്ദുല്‍അസീസ് അല്‍കുവാരിക്ക് കത്താറ കള്‍ച്ചറല്‍ വില്ലേജ് എക്‌സലന്‍സ് ഷീല്‍ഡ് സമ്മാനിച്ചു. ഖത്തറിലെയും അറബ് ലോകത്തിലെയും സാംസ്‌കാരിക മേഖലയ്ക്ക് അദ്ദേഹം നല്‍കിയ സജീവ സംഭാവനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമെന്ന നിലയിലാണ് ഷീല്‍ഡ്.
കത്താറ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തിയാണ് ഷീല്‍ഡ് സമ്മാനിച്ചത്. ഡോ.അല്‍കുവാരിയുടെ പുസ്‌കതത്തിന്റെ പ്രകാശനത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്. കത്താറയില്‍ നടന്ന പരിപാടിയില്‍ നിരവധി മന്ത്രിമാരും അറബ്, വിദേശരാജ്യങ്ങളുടെ അംബാസഡര്‍മാരും ബുദ്ധിജീവികളും ഉന്നതവ്യക്തിത്വങ്ങളും പങ്കെടുത്തു.
ഡോ.അല്‍കുവാരിയുടെ ഖത്തറിലെയും അറബ്, ആഗോളതലത്തിലെയും സാംസ്‌കാരിക, പ്രൊഫഷണല്‍, നയതന്ത്രറെക്കോര്‍ഡാണ് ഗ്രാന്റിന് അര്‍ഹമാക്കിയതെന്ന് ഡോ.അല്‍സുലൈത്തി പറഞ്ഞു. സര്‍ഗാത്മക, സാംസ്‌കാരിക, മാധ്യമ, നയതന്ത്ര മേഖലകളിലെ പ്രമുഖ വ്യക്തിത്വമാണ് ഡോ.അല്‍കുവാരി.
കത്താറ ഷീല്‍ഡ് തനിക്കു സമ്മാതിച്ചതിന് ഡോ.അല്‍കുവാരി നന്ദി അറിയിച്ചു. കത്താറ ഖത്തറിന്റെ പ്രധാന സാംസ്‌കാരിക സ്ഥലവും അറബ് സംസ്‌കാരത്തിന്റെ അര്‍ഹമായ പ്രാതിനിധ്യവുമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2017ല്‍ യുനസ്‌കോ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ.അല്‍കുനവാരി ആ യാത്രയുടെ വിവിധ ഘട്ടങ്ങള്‍ അവതരിപ്പിക്കുന്ന പുസ്തകത്തിന്റെ പ്രകാശനമാണ് ചടങ്ങില്‍ നടന്നത്.