Tuesday, June 2ESTD 1934

ഡോ. മുഹമ്മദ് കഫൗദിന് കത്താറ അറബിക് നോവല്‍ സമിതിയുടെ ആദരം

ഡോ.മുഹമ്മദ് അബ്ദല്‍ റഹീം കഫൗദ്‌

ദോഹ: കത്താറയുടെ അഞ്ചാമത് അറബിക് നോവല്‍ പുരസ്‌കാരത്തിന്റെ ഭാഗമായ അല്‍ദാദ് ഷീല്‍ഡ് പുരസ്‌കാരം മുന്‍ വിദ്യാഭ്യാസമന്ത്രിയും ഭാഷാശാസ്ത്ര വിദഗ്ദ്ധനുമായ ഡോ.മുഹമ്മദ് അബ്ദല്‍ റഹീം കഫൗദിന്. കത്താറ അറബിക് നോവല്‍ പുരസ്‌കാരകമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

ഗവേഷണം, പഠനങ്ങള്‍, പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ എന്നിവയിലൂടെ അറബി ഭാഷയുടെ സേവനത്തില്‍ മികച്ച സംഭാവന നല്‍കിയവരെ ആദരിക്കുകയാണ് പുരസ്‌കാരത്തിന്റെ ലക്ഷ്യം. ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ സാഹിത്യ നിരൂപണ വിദഗ്ദ്ധ പ്രൊഫ. ഡോ.മറിയം അല്‍നുഐമിയായിരുന്നു കഴിഞ്ഞവര്‍ഷത്തെ ജേതാവ്. ഖത്തറില്‍ അറബി ഭാഷയുടെ പുരോഗതിക്ക് കാര്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് ഡോ.കഫൗദ്.

പ്രാദേശിക മേഖലാ തലത്തിലുള്ള നിരവധി സാംസ്‌കാരിക സമിതികളിലും പ്രവര്‍ത്തനങ്ങളിലും അദ്ദേഹം അംഗമാണ്. കുവൈത്തിലെ അല്‍-ബാബ്‌തൈന്‍ ഫൗണ്ടേഷന്‍, ലെബനനിലെ അറബ് തോട്ട് ഫൗണ്ടേഷന്റെ ഉപദേശക സമിതി എന്നിവയില്‍ അംഗമായി പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റേതായി നിരവധി പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

error: Content is protected !!