in

ഡോ. മേരി എല്ലന്‍ വെബര്‍ എജ്യൂക്കേഷന്‍ സിറ്റി സന്ദര്‍ശിച്ചു

ബഹിരാകാശ യാത്രിക ഡോ.മേരി എല്ലന്‍ വെബര്‍ ഖത്തര്‍ ഫൗണ്ടേഷന്റെ എജ്യൂക്കേഷന്‍ സിറ്റി സന്ദര്‍ശിച്ചപ്പോള്‍

ദോഹ: പ്രമുഖ ബഹിരാകാശ യാത്രിക ഡോ.മേരി എല്ലന്‍ വെബര്‍ ഖത്തര്‍ ഫൗണ്ടേഷന്റെ എജ്യൂക്കേഷന്‍ സിറ്റിയില്‍ സന്ദര്‍ശനം നടത്തി. നൂതനതയുടെ കാര്യത്തില്‍ ആഗോള നേതാവായി ഖത്തര്‍ മാറാതിരിക്കരുതെന്നും ഖത്തറിലെ ജനങ്ങള്‍ക്ക് ലോകത്തെ പരിവര്‍ത്തനം ചെയ്യാന്‍ സാധിക്കുമെന്നും നാസയുടെ ബഹിരാകാശ യാത്രാദൗത്യസംഘത്തിലുണ്ടായിരുന്ന ഡോ.എല്ലന്‍ വെബര്‍ പറഞ്ഞു.

നാസയുടെ ബഹിരാകാശ യാത്രാസംഘത്തിലെ അംഗമെന്ന നിലയില്‍ രണ്ടു ബഹിരാകാശ ദൗത്യങ്ങളിലായി 19 ദിവസത്തോളം ഡോ. മേരി എല്ലെന്‍ വെബര്‍ ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. എജ്യൂക്കേഷന്‍ സിറ്റിയുടെ സൗകര്യങ്ങള്‍ അവര്‍ സന്ദര്‍ശിച്ചു. ഗവേഷണം, വികസനം, നവീകരണം, വിദ്യാഭ്യാസം, കമ്മ്യൂണിറ്റി വികസനം എന്നീ മേഖലകളിലെ ക്യുഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സ്തന, ഉദരാാര്‍ബുദ ബോധവത്കരണ കാമ്പയിന്‍ ശക്തമാക്കി പിഎച്ച്‌സിസി

ഡോ.അല്‍കുവാരിക്ക് കത്താറ എക്‌സലന്‍സ് ഷീല്‍ഡ് സമ്മാനിച്ചു