
ദോഹ: ഖത്തറില്‍ തണുപ്പിന് കാഠിന്യമേറി. വരുംദിവസങ്ങളിലും ശൈത്യകാല കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുകയെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. രാജ്യത്തെ ബാധിക്കുന്ന ശൈത്യകാല കാലാവസ്ഥ വരുംദിവസങ്ങളില്‍ പ്രത്യേകിച്ചും രാത്രിയിലും അതിരാവിലെയും തുടരും. രാജ്യത്തിന്റെ തെക്കന്‍ മേഖലകളില്‍ ചില പ്രദേശങ്ങളില്‍ കുറഞ്ഞ താപനില പത്ത് ഡിഗ്രി സെല്‍ഷ്യല്‍സില്‍ താഴെയാകാന്‍ സാധ്യതയുണ്ട്.
ഇന്നു വൈകുന്നേരം മുതല്‍ നാളെ രാവിലെ വരെ ചാറ്റല്‍ മഴക്കും വടക്കുപടിഞ്ഞാറന്‍ ഭാഗത്തുനിന്നും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബുധനാഴ്ച വരെ സമുദ്ര മുന്നറിയിപ്പുകള്‍ ബാധകമാണ്.
കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മുഖേന കാലാവസ്ഥ സംബന്ധമായ അറിയിപ്പുകള് പിന്തുടരണമെന്നും കാലാവസ്ഥാനിരീക്ഷണ വകുപ്പ് അറിയിച്ചു.