in

തിരിച്ചറിയല്‍ കാര്‍ഡിന്റെ കാലാവധി കഴിഞ്ഞാലും ഖത്തറിലേക്ക് മടങ്ങിയെത്താം

ദോഹ: നോവല്‍ കൊറോണ വൈറസ്(കോവിഡ്-19) വ്യാപനത്തെത്തുടര്‍ന്ന് ഖത്തറിലേക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ച രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം. ഇന്ത്യ ഉള്‍പ്പടെ പതിനാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ യാത്രാവിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ യാത്രാ നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ ഈ രാജ്യങ്ങളില്‍നിന്നുള്ളവരില്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ(ഖത്തര്‍ ഐഡി) കാലാവധി കഴിഞ്ഞവര്‍ക്കും ഖത്തറിലേക്ക് മടങ്ങിയെത്താന്‍ അനുമതിയുണ്ടാകും. യാത്രാ വിലക്കിനെത്തുടര്‍ന്ന് പ്രവാസികള്‍ നേരിടേണ്ടി വരുന്ന വിസ പ്രതിസന്ധിയുള്‍പ്പെടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം പ്രത്യേക മീറ്റിംഗ് വിളിച്ചതായി അറിയുന്നു. മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ ട്രിബ്യൂണ്‍ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.ഖത്തര്‍ ഐഡി കാലഹരണപ്പെട്ടവര്‍ക്കും ഖത്തറില്‍ പ്രവേശിക്കുന്നതിനുള്ള കാലാവധി ആറുമാസം കവിഞ്ഞവര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യക്കു പുറമെ ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ലബനാന്‍, നേപ്പാള്‍, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ, ശ്രീലങ്ക, സിറിയ, തായ്ലന്റ് എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഖത്തര്‍ യാത്രാവിലക്ക് പ്രഖ്യാപിച്ചത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

തൊഴിലാളികളുടെ ക്ഷേമത്തില്‍ ഗണ്യമായ പുരോഗതിയെന്ന് സുപ്രീംകമ്മിറ്റി

കോവിഡ് പ്രതിരോധം: സിനിമാ തീയറ്ററുകള്‍, വിവാഹ മണ്ഡപങ്ങള്‍ അടച്ചു