in , ,

തിരിച്ചുവരവില്‍ മുതാസ് ബര്‍ഷിമിന് വിജയത്തുടക്കം

ദോഹ: കണങ്കാലിനേറ്റ പരുക്കു മൂലം കഴിഞ്ഞ സീസണ്‍ നഷ്ടമായ ഖത്തറിന്റെ ലോക ഹൈജമ്പ് ചാമ്പ്യന്‍ മുതാസ് ബര്‍ഷിമിന് തിരിച്ചുവരവില്‍ വിജയത്തുടക്കം. കഴിഞ്ഞദിവസം നടന്ന പോളിഷ് രാജ്യാന്തര അത്‌ലറ്റിക്‌സ് ഫ്രണ്ട്‌ലി ചാമ്പ്യന്‍ഷിപ്പില്‍ ഹൈജമ്പില്‍ ബര്‍ഷിം വിജയം നേടി. 2.27 മീറ്റര്‍ ഉയരം മറികടന്നാണ് ബര്‍ഷിം ഒന്നാമതെത്തിയത്. അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷമാണ് ബര്‍ഷിം പോളിഷ് മീറ്റില്‍ മത്സരിക്കുന്നതെന്ന സവിശേഷതയുമുണ്ട്. സെപ്തംബറില്‍ ദോഹയില്‍ നടക്കുന്ന ഐഎഎഎഫ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയാണ് ബര്‍ഷിം മത്സരത്തിലേക്ക് തിരിച്ചെത്തിയത്.

കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ഹംഗറിയില്‍ നടന്ന ഗ്യുലായ് ഇസ്ത്‌വാന്‍ സ്മാരക ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മല്‍സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. 1993ല്‍ ക്യൂബന്‍ താരം സേവ്യര്‍ സോട്ടോമേയര്‍ സ്ഥാപിച്ച ഹൈജമ്പ് റെക്കോര്‍ഡ് മറികടക്കാനുള്ള ശ്രമത്തിനിടെയാണ് കാലിനു പരിക്കേറ്റത്. ആദ്യ റൗണ്ടുകളെല്ലാം മികച്ച രീതിയില്‍ ചാടിയെങ്കിലും അവസാന നമിഷത്തില്‍ ക്രോസ് ബാര്‍ താഴേക്കു വീണതാണ് തിരിച്ചടിയായത്. ശസ്ത്രക്രിയയ്ക്കു വിധേയനായ ബര്‍ഷിം പിന്നീട് വിശ്രമത്തിലായിരുന്നു.

2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലവും 216 റിയോ ഒളിമ്പിക്‌സില്‍ വെള്ളിയും നേടിയ മുതാസ് ബര്‍ഷിം 2017ലെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു. 2017ലെ ലോക അത്‌ലറ്റുമായിരുന്നു. 2019 ദോഹ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നിലനിര്‍ത്തുന്നതിനൊപ്പം റെക്കോര്‍ഡ് പ്രകടനവുമാണ് താരത്തിന്റെ ലക്ഷ്യം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

‘ഉണര്‍വ്വ് 2019’ ഇന്‍കാസ് ദ്വിദിന പഠന ക്യാമ്പ് സമാപിച്ചു

ഏഷ്യന്‍ ബീച്ച് ഹാന്‍ഡ്‌ബോള്‍ കിരീടം ഖത്തറിന്