in ,

തുറമുഖങ്ങളിലെ കാര്‍ഗോ നീക്കത്തില്‍ വന്‍ വര്‍ധന

ദോഹ: മെയ് മാസത്തില്‍ രാജ്യത്തെ തുറമുഖങ്ങളിലൂടെയുള്ള കാര്‍ഗോ നീക്കത്തില്‍ വന്‍വര്‍ധന. ഖത്തറിലെത്തിയ കപ്പലുകളുടെ എണ്ണത്തിലും പോയ മാസം വര്‍ധനവുണ്ടായിട്ടുണ്ട്. ഹമദ് തുറമുഖം, റുവൈസ് തുറമുഖം, ദോഹ തുറമുഖം എന്നിവിടങ്ങളിലായി പോയമാസം 373 കപ്പലുകളാണ് എത്തിയത്. ഏപ്രിലില്‍ 279 കപ്പലുകളാണ് ഈ തുറമുഖങ്ങളിലെത്തിയത്.

കപ്പലുകളുടെ വരവില്‍ പ്രതിമാസാടിസ്ഥാനത്തില്‍ 34ശതമാനത്തിന്റെ വര്‍ധനവുണ്ടാകുന്നുണ്ട്. മെയില്‍ 46,691 ജനറല്‍ കാര്‍ഗോയാണ് കൈകാര്യം ചെയ്തത്. ഏപ്രിലില് 39,635 ടണ്‍ ജനറല്‍ കാര്‍ഗോയാണ് തുറമുഖങ്ങളിലെത്തിയത്. ഏപ്രിലിനെ അപേക്ഷിച്ച് 18ശതമാനം വര്‍ധന. കെട്ടിടനിര്‍മാണവസ്തുക്കളുടെ കാര്യത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. മെയ് മാസത്തില്‍ തുറമുഖങ്ങളില്‍ 46,173 ടണ്‍ കെട്ടിടനിര്‍മാണ വസ്തുക്കളാണ് തുറമുഖങ്ങളിലെത്തിയത്.

ഏപ്രിലില്‍ 35,715 ടണ്ണായിരുന്നു. ഏകദേശം 30ശതമാനത്തിന്റെ വര്‍ധന. 1,15,039 ട്വന്റിഫൂട്ട് ഇക്വലന്റ് യൂണിറ്റുകളാണ് മെയില്‍ തുറമുഖങ്ങള്‍ കൈകാര്യം ചെയ്തത്. 78,490 കന്നുകാലികളും 5328 വാഹനങ്ങളും മെയില്‍ തുറമുഖങ്ങളിലെത്തി. ഏപ്രിലില്‍ 1,10,209 കന്നുകാലികളെ എത്തിച്ചിരുന്നു. മാര്‍ച്ചില്‍ തുറമുഖങ്ങള്‍ കൈകാര്യം ചെയ്തത് 62,053 കന്നുകാലികളെയാണ് എത്തിച്ചത്. മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലില്‍ 78 ശതമാനം വര്‍ധന.

കാര്‍ഗോ നീക്കത്തില്‍ മുന്നില്‍ ഹമദ് തുറമുഖമാണ്. മെയില്‍ കൈകാര്യം ചെയ്ത ആകെ കാര്‍ഗോയില്‍ നല്ലൊരുപങ്കും ഹമദ് തുറമുഖത്തിലൂടെയായിരുന്നു. മേഖലയിലെതന്നെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നാണ് ഹമദ്. മെയ് മാസത്തില്‍ ഹമദില്‍ മാത്രം 125 കപ്പലുകളാണ് എത്തിയത്. 1,11,837 ടിഇയു കണ്ടെയ്‌നറുകളും 36,007 ടണ്‍ ബ്രേക്ക് ബള്‍ക്ക് കാര്‍ഗോയും ഹമദ് തുറമുഖം മെയ് മാസത്തില്‍ കൈകാര്യം ചെയ്തു.

30,211 കന്നുകാലികളും 5269 വാഹനങ്ങളും മെയില്‍ തുറമുഖത്തിലെത്തിയതായി ക്യുടെര്‍മിനല്‍സ് വ്യക്തമാക്കി. തുറമുഖപരിപാലനത്തിനായി ഖത്തര്‍ നാവിഗേഷനും(മിലാഹ) ഖത്തര്‍ തുറമുക പരിപാലന കമ്പനിയും(മവാനി ഖത്തര്‍) ചേര്‍ന്നാണ് ക്യുടെര്‍മിനല്‍സ് സ്ഥാപിച്ചത്.

സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധത്തെ പരാജയപ്പെടുത്തുന്നതില്‍ ഹമദ് തുറമുഖം മുഖ്യപങ്കാണ് വഹിക്കുന്നത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ ഖത്തറിലെ തുറമുഖങ്ങള്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. യാത്രാ, കാര്‍ഗോ നീക്കങ്ങളില്‍ വര്‍ധനവുണ്ടാകുന്നുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ യാത്രാ, ചരക്ക് നീക്കത്തില്‍ വലിയ പുരോഗതിയുണ്ടായി.

രാജ്യത്തിന്റെ സമുദ്രഗതാഗത മേഖല വളര്‍ച്ചയുടെ പാതയിലാണ്. ആദ്യപാദത്തില്‍ 1,10,938 ടണ്‍ കെട്ടിടനിര്‍മാണ ഉത്പന്നങ്ങളാണ് തുറമുഖങ്ങള്‍ കൈകാര്യം ചെയ്തത്. 3,21,345 കണ്ടെയ്‌നറുകളാണ് തുറമുഖങ്ങളിലെത്തിയത്. ദോഹ തുറമുഖത്തിലെത്തിയ ക്രൂയിസ് വിനോദസഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 89,188 വിനോദസഞ്ചാരികളാണ് ദോഹ തുറമുഖത്തെത്തിയത്. 99ശതമാനമാണ് വര്‍ധന.

17,141 വാഹന യൂണിറ്റുകളും 2,27,554 ടണ്‍ ജനറല്‍ കാര്‍ഗോയും ആദ്യ പാദത്തില്‍ തുറമുഖങ്ങളില്‍ കൈകാര്യം ചെയ്തു. 2,35,053 കന്നുകാലികളെയാണ് തുറമുഖങ്ങളിലൂടെ എത്തിച്ചത്. ആദ്യ പാദത്തില്‍ മൂന്നു തുറമുഖങ്ങളിലുമായി 958 കപ്പലുകളെ സ്വീകരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ലീഡര്‍ഷിപ്പ് അക്കാഡമിയില്‍ ബിരുദദാനം നടന്നു; 99% ശതമാനം പേരും ഖത്തരികള്‍

കത്താറയില്‍ ദോഹ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തിയത് ആയിരങ്ങള്‍