
ദോഹ: രാജ്യാന്തര ശിശുദിനത്തോടനുബന്ധിച്ച് കത്താറ കള്‍ച്ചറല്‍ വില്ലേജിലെ അല്‍തുറായ പ്ലാനറ്റേറിയത്തില്‍ മൂന്നു ഷോകളുടെ പ്രദര്‍ശനം തുടങ്ങി. അറബിക്, ഇംഗ്ലീഷ് ഷോകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇന്നലെ വൈകുന്നേരം അഞ്ചിന് ഡോണ്‍ ഓഫ് ദി സ്‌പെയ്‌സ് ഏജിന്റെ പ്രദര്‍ശനം നടന്നു. പെര്‍ഫെക്റ്റ് ലിറ്റില്‍ പ്ലാനറ്റ് അറബിക് ഷോ വൈകുന്നേരം ആറിനും ഇംഗ്ലീഷ് ഷോ രാത്രി ഏഴിനും നടന്നു. ഇന്നുവൈകുന്നേരം അഞ്ചിനും ഏഴിനും ദി സുല പട്രോള്‍ ഷോ ഇംഗ്ലീഷിലും ആറിന് അറബികിലും നടക്കും. നാളെ വൈകുന്നേരം അഞ്ചിനും ഏഴിനും പെര്‍ഫെക്റ്റ് ലിറ്റില്‍ പ്ലാനറ്റിന്റെ ഇംഗ്ലീഷിലുള്ള പുനപ്രദര്‍ശനം നടക്കും. വൈകുന്നേരം ആറിന് അറബികിലും ഷോയുണ്ടാകും.