
ദോഹ: തൃശൂര്‍ ജില്ലാ സൗഹൃദ വേദിക്ക് പുതിയ ഭരണ സമിതി നിലവില്‍വന്നു. അബ്ദുല്‍ഗഫൂര്‍ പ്രസിഡണ്ടായും ശശിധരന് പാലാഴി ജനറല്‍സെക്രട്ടറിയായും നിവാസന് കണ്ണാത്ത് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് മുസ്തഫ(ഫസ്റ്റ് വൈസ് പ്രസിഡണ്ട്), പവിത്രന്, മുഹമ്മദ് റാഫി (വൈസ് പ്രസിഡണ്ട്്), അഷ്റഫ്മനങ്കണ്ടത്, സജീഷ്, തോമസ് (സെക്രട്ടറി), സുധീര്പിവി (ഫിനാന്‍ഷ്യല്‍ കണ്ട്രോളര്) എന്നിവര്‍ സഹഭാരവാഹികളാണ്. കഴിഞ്ഞ രണ്ടുമാസമായി നടന്ന വിവിധ സെക്ടര്‍, ഏരിയ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പിന് ശേഷം, ഏകകണ്ഠമായാണ് സെന്‍ട്രല്‍ കമ്മിറ്റി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. മുഖ്യ രക്ഷാധികാരി പദ്മശ്രീ സികെ മേനോന്റെ നിര്‍ദേശാനുസരണം അബ്ദുല്‍ജബ്ബാര്‍, സുരേഷ്കുമാര്‍, ഹബീബ് എന്നിവരാണ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.
ജനറല്കോഓര്ഡിനേറ്ററായി എകെ നസീറും കുടുംബസുരക്ഷാ പദ്ധതി ചെയര്‍മാനായി പികെഇസ്മായിലും കാരുണ്യംപദ്ധതി ചെയര്‍മാനായി ഹമീദ്അക്കിക്കാവൂം സാന്ത്വനം പദ്ധതിചെയര്മാനായി കെഎംഅനിലും ഹെല്പ് ഡെസ്ക് ചെയര്‍മാനായി കുഞ്ഞുമൊയ്തുവും തെരഞ്ഞെടുക്കപ്പെട്ടു.