in ,

തെന്നിന്ത്യന്‍ സംഗീത താരം ചിന്മയിയുടെ സംഗീത വിരുന്ന് വെള്ളിയാഴ്ച

ദോഹ: തെന്നിന്ത്യന്‍ സംഗീത താരം ചിന്മയി ആദ്യമായി ഖത്തറിലെത്തുന്നു. ചെറിയ പെരുനാളിനോടനുബന്ധിച്ച് ജൂണ്‍ ഏഴിന് വെള്ളിയാഴ്ച വൈകീട്ട് ആറു മണിക്ക് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മെഗാ സംഗീത ഷോയില്‍ പങ്കെടുക്കാനായാണ് അവര്‍ ദോഹയിലെത്തുന്നത്.

‘നിലാമഴ 2019’ എന്ന പേരില്‍ ടീം ലാവണ്ടറാണ് ഷോ  സംഘടിപ്പിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മനിച്ച ചിന്മയി, എ ആര്‍ റഹ്മാന്‍, ഇളയരാജ എന്നിവരടക്കമുള്ള നിരവധി സംഗീത ചക്രവര്‍ത്തിമാരുടെ കൂടെ സംഗീത ആസ്വാദക മനസ്സുകളെ കീഴടക്കിയ യുവ ഗായികയാണ്്.

പ്രശസ്ത പിന്നണി ഗായകന്‍ നജീം അര്‍ഷദ്, തെന്നിന്ത്യന്‍ റിയാലിറ്റി ഷോ ‘ഇന്ത്യന്‍ ഐഡോള്‍ ജൂനിയര്‍’ പരിപാടിയിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ യുമ്‌ന അജിന്‍, വൈഷ്ണവ് ഗിരീഷ് യുവ പിന്നണി ഗായിക ആന്‍ അമി, ഹാസ്യ ചക്രവര്‍ത്തി ഉല്ലാസ് പന്തളം ടീം തുടങ്ങിയ വന്‍ താരനിര തന്നെയാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നത്. 

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഈദുല്‍ ഫിത്വര്‍: അമീര്‍ സന്ദര്‍ശകരെ സ്വീകരിച്ചു

കൊടിയത്തൂര്‍ സര്‍വ്വീസ് ഫോറം വിദ്യാര്‍ത്ഥികളെ ആദരിച്ചു