in ,

തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തല്‍: മികവുറ്റ നേട്ടവുമായി റയ്യാന്‍ കരാറുകാര്‍

അല്‍റയ്യാന്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണപുരോഗതിക്ക് മേല്‍നോട്ടം വഹിക്കുന്ന ജീവനക്കാര്‍

ദോഹ: തൊഴിലാളികളുടെ ജീവിതം സമൃദ്ധമാക്കുന്നതില്‍ റയ്യാന്‍ സ്റ്റേഡിയം കരാറുകാര്‍ മികച്ച നേട്ടം കൈവരിച്ചു. സ്റ്റേഡിയത്തിന്റെ പ്രധാന കരാറുകാരായ ഖത്തരി കമ്പനി അല്‍ബലാഗ് ട്രേഡിങ് ആന്റ് കോണ്‍ട്രാക്റ്റിന്റെയും ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനിയായ ലാര്‍സന്‍ ആന്റ് ടൂബ്രോയും ഉള്‍പ്പെട്ട സംയുക്ത സംരംഭത്തിന്റെ മികവുറ്റ പ്രകടനത്തെ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി പ്രശംസിച്ചു.

എബിഎല്‍ടി ജിവി സംയുക്തസംരംഭത്തിനാണ് റയ്യാന്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണച്ചുമതല. സുപ്രീംകമ്മിറ്റിയുടെ തൊഴിലാളി ക്ഷേമ മാനദണ്ഡങ്ങള്‍ റയ്യാന്‍ സ്റ്റേഡിയം നിര്‍മാണത്തില്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ട്. റിക്രൂട്ട്‌മെന്റ് ഫീസ് തിരിച്ചുനല്‍കുന്നതു മുതല്‍ വേതനം യഥാസമയം നല്‍കുന്നതുവരെ പ്രവര്‍ത്തനത്തിന്റെ ഓരോ ഘട്ടത്തിലും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് സംയുക്തസംരംഭം ഉറപ്പാക്കുന്നുണ്ട്. കരാറുകാരുടെ പ്രതിജ്ഞാബദ്ധതയെ സുപ്രീംകമ്മിറ്റിയും അംഗീകരിച്ചു.

സുപ്രീംകമ്മിറ്റിയുടെ കര്‍ശനമായ തൊഴിലാളി ക്ഷേമ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് പ്രതിബദ്ധതയും ശക്തമായ മാനേജ്‌മെന്റും ആവശ്യമാണ്. എബിഎല്‍ടി സംയുക്തസംരംഭത്തില്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി നിയോഗിച്ചിരിക്കുന്നത് ഹിതേന്ദ്ര ബഹാദൂര്‍ എന്ന വ്യക്തിയെയാണ്. ഇന്ത്യന്‍ സേനയില്‍ 34 വര്‍ഷത്തെ അനുഭവസമ്പത്തുള്ള മുന്‍ കമാന്‍ഡിങ് ഓഫിസറാണ് ബഹാദൂര്‍.

ഒരുവര്‍ഷം മുന്‍പാണ് ഇദ്ദേഹത്തെ സുപ്രീംകമ്മിറ്റി പ്രൊജക്റ്റ് വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ഓഫീസറായി നിയമിക്കപ്പെട്ടത്.തൊഴിലാളികലുടെ ക്ഷേമത്തിന് എല്ലായിപ്പോഴും മുന്‍ഗണന ഉറപ്പാക്കേണ്ട ഉത്തരവാദിത്വമാണ് ഇദ്ദേഹത്തിനുള്ളത്. എല്ലാ തൊഴിലാളികളുമായും തനിക്ക് അടുത്ത ബന്ധമുണ്ട്.

അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തന്റെ ഓഫീസിലേക്ക് വരുന്നതിനോ ബന്ധപ്പെടുന്നതിനോ കഴിയും. സമ്പര്‍ക്കം നിലനിര്‍ത്തുന്നതിനും ടീമിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി തുടരുന്നതിനും സൈനിക ജീവിതം തന്നെ പഠിപ്പിച്ചു- ബഹാദൂര്‍ പറഞ്ഞു. തൊഴിലാളി ക്ഷേമ ആശയം തൊഴില്‍ക്ഷേമ ഓഫീസുകള്‍ മാത്രമല്ല, മാനേജ്‌മെന്റ് ടീമും മനസിലാക്കേണ്ടതുണ്ട്. തൊഴിലാളികള്‍ അവരുടെ സമയത്തിന്റെ നല്ലൊരുഭാഗവും

സൂപ്പര്‍വൈസര്‍മാര്‍ക്കൊപ്പം തൊഴിലിടങ്ങളിലാണ് ചെലവഴിക്കുന്നത്. പ്രൊജക്റ്റ് മാനേജരെ സംബന്ധിച്ചിടത്തോളം തൊഴിലിടത്തിലെ ജോലി സുപ്രധാനമാണ്. തൊഴിലാളി ക്ഷേമ ഓഫീസറെന്ന നിലയില്‍ പദ്ധതിയുടെ ആവശ്യങ്ങള്‍ തൊഴിലാളികളുടെ ആവശ്യങ്ങളുമായി സന്തുലിതമാക്കുകയെന്നതാണ് തങ്ങളുടെ ജോലി. തൊഴിലാളികളുമായുള്ള ദൈനംദിന സമ്പര്‍ക്കം അവരുടെ ആവശ്യങ്ങളെയും പ്രചോദനങ്ങളെയുംകുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികളില്‍ പലരും പാവപ്പെട്ട നഗരങ്ങളില്‍നിന്നുള്ളവരാണ്. മുഴുവന്‍ കുടുംബത്തിന്റെയും ഏക വരുമാന ആശ്രയമാണ് ഇവരില്‍ പലരും. ഇവരുടെ പ്രാഥമികലക്ഷ്യമെന്നത് കുടുംബങ്ങളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സ്ഥിരമായവേതനം നേടുകയെന്നതാണ്. അവരുടെ പരിപാലനം ഉറപ്പാക്കുന്നുണ്ട്.

സുപ്രീംകമ്മിറ്റിയുടെ പരാതി പരിഹാര സംവിധാനമായ തൊഴിലാളി ക്ഷേമ ഫോറങ്ങള്‍ ആദ്യം യാഥാര്‍ഥ്യമാക്കിയ കരാറുകാരിലൊരാള് എബിഎല്‍ടി ജെവി. ന്യായമായതും തുറന്നതുമായ അന്തരീക്ഷത്തില്‍ തൊഴിലാളികള്‍ക്ക് അവരുടെ പ്രശ്‌നങ്ങളും അഭിപ്രായങ്ങളും പങ്കിടാനുള്ള വേദിയാണ് ഈ ഫോറം. തൊഴിലാളികളുടെ ശബ്ദം പ്രതിഫലിപ്പിക്കുന്നതില്‍ ഈ പ്ലാറ്റ്‌ഫോമിന്റെ പ്രാധാന്യം എബിഎല്‍ടിജെവി തിരിച്ചറിഞ്ഞിട്ടുണ്ട്.

അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ശക്തമായ പ്രതിബദ്ധത പുലര്‍ത്തുകയും ചെയ്തിട്ടുണ്ട്. എബിഎല്‍ടിജെവിയുടെ തൊഴിലാളി ക്ഷേമ ഫോറങ്ങളുടെ പ്രവര്‍ത്തനം സുപ്രീംകമ്മിറ്റി- ബില്‍ഡിങ് ആന്റ് വൂഡ് വര്‍ക്കേഴ്‌സ് ഇന്റര്‍നാഷണല്‍ ജോയിന്റ് വര്‍ക്കിങ് ഗ്രൂപ്പ് നിരീക്ഷണ വിധേയമാക്കുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്.

തൊഴിലാളി ക്ഷേമഫോറങ്ങളില്‍ ഉന്നയിക്കപ്പെടുന്ന ഏറ്റവും സാധാരണമാ പരാതികളിലൊന്നാണ് വേതന വര്‍ധനവിന്റെ അഭാവം. എബിഎല്‍ടിജെവി സുപ്രീംകമ്മിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

കഴിഞ്ഞവര്‍ഷം 700ലധികം തൊഴിലാളികള്‍ക്ക് സൗജന്യ പരിശീലനവും നൈപുണ്യ അധിഷ്ഠിത സര്‍ട്ടിഫിക്കേഷനും നല്‍കിയിരുന്നു. നിരവധി തൊഴിലാളികള്‍ക്ക് ഉയര്‍ന്ന തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ശുചീകരണ കാമ്പയിനുമായി ഉംസലാല്‍ മുനിസിപ്പാലിറ്റി

ഈദുല്‍അദ്ഹ: ടെയ്‌ലറിങ് ഷോപ്പുകളില്‍ തിരക്ക് വര്‍ധിക്കുന്നു