Monday, August 10ESTD 1934

തൊഴിലാളികള്‍ക്ക് ആസ്റ്ററില്‍ കുറഞ്ഞ നിരക്കില്‍ ചികിത്സ

ദോഹ: ഖത്തറിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ആസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ കുറഞ്ഞ നിരക്കില്‍ ചികിത്സ ലഭ്യമാകുന്ന പദ്ധതിക്ക് തുടക്കമായാതായി ആസ്റ്റര്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25000 തൊഴിലാളികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 200 ഖത്തര്‍ റിയാല്‍ വാര്‍ഷികനിരക്കില്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ 50ലധികം ലബോറട്ടറി റേഡിയോളജി പരിശോധനകള്‍ (എക്‌സറേ, ഇ.സി.ജി, അള്‍ട്രാ സൗണ്ട് സ്‌കാന്‍ എന്നിവ ഉള്‍പ്പെടെ), മരുന്നുകള്‍ എന്നീ സൗകര്യങ്ങളാണ് പദ്ധതിയിലൂടെ ലഭ്യമാകുക. ആസ്റ്റര്‍ മെഡിക്കല്‍ സെന്ററിന്റെ ഇന്‍ഡസ്ട്രിയല്‍ ഏരിയ ബ്രാഞ്ചിലാണ് ഈ സൗകര്യം ലഭ്യമാകുക. പദ്ധതിയുടെ നടത്തിപ്പിനായി ആസ്റ്ററിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതി ഫണ്ടില്‍ നിന്നും 2.5 മില്ല്യണ്‍ ഖത്തര്‍ റിയാല്‍ ഇതിനായി വിനിയോഗിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ദോഹ ഒറിക്‌സ് റൊട്ടാന ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഖത്തറിലെ ചീഫ് എക്‌സിക്കുട്ടീവ് ഓഫിസര്‍ ഡോ.സമീര്‍ മൂപ്പന്‍, മെഡിക്കല്‍ ഡയറക്ടറും ചീഫ് ഓഫ് മെഡിക്കല്‍ സ്റ്റാഫുമായ ഡോ.നാസര്‍ മൂപ്പന്‍, സിആര്‍എം സീനിയര്‍ മാനേജര്‍ നിഖില്‍ ജോസഫ്, ക്ലിനിക് ഓപ്പറേഷന്‍സ് മാനേജര്‍ നിതിന്‍ പ്രേംകുമാര്‍ പങ്കെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ക്കും പദ്ധതിയില്‍ ചേരുന്നതിനുമായി ആസ്റ്ററിന്റെ ഇന്‍ഡസ്ട്രിയല്‍ ഏരിയ ബ്രാഞ്ച് സന്ദര്‍ശിക്കുകയോ ആസ്റ്റര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറായ 44440499ല്‍ ബന്ധപ്പെടുകയോ ചെയ്യാം.

error: Content is protected !!