Tuesday, April 7

തൊഴിലില്ലായ്മ നിരക്ക് ഖത്തറില്‍ വളരെ താഴ്ന്ന നിലയില്‍

ദോഹ: ആഗോള തലത്തില്‍ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ മുന്‍നിരയില്‍ തുടരുന്നു. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി (പിഎസ്എ) പുറത്തുവിട്ട പുതിയ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.
കണക്കുകള്‍ പ്രകാരം, 2019 മൂന്നാം പാദത്തില്‍ ഖത്തറിലെ തൊഴിലില്ലായ്മാ നിരക്ക് 0.1 ശതമാനമാണ്. യൂറോപ്യന്‍ യൂണിയനിലെ ശരാശരി തൊഴിലില്ലായ്മ 12 ശതമാനമാണ്. അതേസമയം സാമ്പത്തിക സഹകരണ വികസന ഓര്‍ഗനൈസേഷനില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ ഇത് 8 ശതമാനമാണ്.
സാമ്പത്തിക മുന്നേറ്റമുള്ള വ്യക്തികളുടെ എണ്ണം 2019ലെ മൂന്നാം പാദത്തിലെ കണക്കനുസരിച്ച് 6,000വും രണ്ടാം പാദത്തെ അപേക്ഷിച്ച് ഇത് 0.3 ശതമാനം വര്‍ധിച്ചാതയും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തികമായി മികച്ച നിലയിലുള്ള ഖത്തരി നിവാസികളുടെ എണ്ണം മൂന്നാം പാദത്തില്‍ 187ഉം രണ്ടാം പാദത്തേക്കാല്‍ 0.2 ശതമാനം വര്‍ധനവും രേഖപ്പെടുത്തുന്നു. ഖത്തറി ഇതര വ്യക്തികളുടെ എണ്ണം മൂന്നാം പാദത്തില്‍ 0.3 ശതമാനം വര്‍ധിച്ചിട്ടുണ്ട്. രണ്ടാം പാദത്തിലെ തൊഴിലാളികളുടെ എണ്ണം 2,051,619ല്‍ നിന്ന് മൂന്നാം പാദത്തില്‍ 2,057,219 ആയി ഉയര്‍ന്നതായും പിഎസ്എ മാന്‍പവര്‍ സര്‍വേയില്‍ പറയുന്നു.

error: Content is protected !!