
ദോഹ: എട്ടാമത് ദക്ഷിണേന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര പുരസ്‌കാര(സൈമ) വിതരണം ഓഗസ്റ്റ് 15, 16 തീയതികളില്‍ ഖത്തറില്‍. ദക്ഷിണേന്ത്യന്‍ ചലച്ചിത്രമേഖലയിലെ പ്രമുഖരുടെ സാന്നിധ്യമുണ്ടാകും. ഇന്ച്യന്‍ ചലച്ചിത്രമേഖലയില്‍ ഏറ്റവുമധികം കാഴ്ചക്കാരുള്ള പുരസ്‌കാര നിശയാണ് സൈമ.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ നാലു ഭാഷകളിലെ മികവിമുള്ള പുരസ്‌കാരങ്ങളാണ് രണ്ടു ദിവസങ്ങളായി നല്‍കുന്നത്. ഇന്ത്യ- ഖത്തര്‍ സാംസ്‌കാരിക വര്‍ഷാഘോഷത്തിന്റെ ഭാഗമായിക്കൂടിയാണ് ഇത്തവണ ഖത്തറില്‍ പുരസ്‌കാരനിശ സംഘടിപ്പിക്കുന്നത്. അന്‍പത് വിഭാഗങ്ങളിലായി നൂറു പുരസ്‌കാരങ്ങളാണ് സമ്മാനിക്കുന്നത്.
ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ പങ്കെടുക്കും. വാര്‍ഷിക ആഭ്യന്തര ബോക്‌സോഫീസ് കളക്ഷന്റെ 50ശതമാനത്തോളം വിഹിതം ദക്ഷിണേന്ത്യന്‍ സിനിമാവ്യവസായത്തെ കേന്ദ്രീകരിച്ചാണ്.
ഇന്ത്യക്ക് പുറത്തായാണ് സൈമ പുരസ്‌കാര നിശ നടക്കുന്നത്. ദോഹയില്‍ ഇതാദ്യമായാണ് സൈമ പുരസ്‌കാര നിശ അരങ്ങേറുന്നത്. 89.6 വണ്‍ എഫ്എമ്മിന്റെ സഹകരണത്തോടെയാണ് പരിപാടി.
8000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ലുസൈല്‍ ഇന്‍ഡോര്‍ അരീനയിലാണ് ഷോ. അന്‍പത് മുതല്‍ 300 റിയാല്‍വരെയാണ് ടിക്കറ്റ് നിരക്ക്. aynatickets.com മുഖേന ഓണ്‍ലൈനായി ടിക്കറ്റുകള്‍ നേടാം.