in ,

ദര്‍ബ് അല്‍സായിയിലെ ഖത്തര്‍ ചാരിറ്റി പവലിയന്‍ 50,000ലധികം പേര്‍ സന്ദര്‍ശിച്ചു

Image processed by CodeCarvings Piczard ### FREE Community Edition ### on 2019-12-21 19:05:51Z | |
ദര്‍ബ് അല്‍സായിയിലെ ഖത്തര്‍ ചാരിറ്റിയുടെ പവലിയനില്‍ നിന്ന്‌

ദോഹ: ഖത്തര്‍ ദേശീയദിനാഘോഷങ്ങളോടനുബന്ധിച്ച് ദര്‍ബ് അല്‍സായിയില്‍ ഖത്തര്‍ ചാരിറ്റി ഒരുക്കിയ പവലിയനില്‍ 50,000ലധികം പേര്‍ സന്ദര്‍ശിച്ചു. ഡിസംബര്‍ 12 മുതല്‍ 20വരെയായിരുന്നു ദര്‍ബ് അല്‍സായിയിലെ ആഘോഷം. വേറിട്ട സാംസ്‌കാരിക കാരുണ്യപ്രവര്‍ത്തനങ്ങളാണ് ഖത്തര്‍ ചാരിറ്റി പവലിയനില്‍ ഒരുക്കിയിരുന്നത്.
സാമൂഹിക ഐക്യദാര്‍ഢ്യം, മാനുഷിക പ്രവര്‍ത്തനം, സന്നദ്ധപ്രവര്‍ത്തനം, എന്നിവയുടെ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലാണ് ഖത്തര്‍ ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചത്. സമൂഹത്തിന്റെ എല്ലാതലങ്ങളിലുള്ളവരും ആഘോങ്ങളില്‍ പങ്കാളികളായി.
ആവശ്യമുള്ളവരെ സഹായിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുക, ഖത്തര്‍ ചാരിറ്റിയുടെ മാനുഷിക ശ്രമങ്ങള്‍ രാജ്യത്തിനകത്തും പുറത്തും പ്രചരിപ്പിക്കുക എന്നിവക്കും ഊന്നല്‍ നല്‍കി. ദര്‍ബ് അല്‍ സായിയില്‍ ഒരു സംവേദനാത്മക പവലിയന്‍ സ്ഥാപിച്ചതിനും ദുരിതാശ്വാസ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ രാജ്യത്തിനകത്ത് കുറഞ്ഞ വരുമാനമുള്ളവരെയും ലോകമെമ്പാടുമുള്ള ദരിദ്രരെയും സഹായിക്കുന്നതിന് മാനുഷികമായ ശ്രമങ്ങള്‍ നടത്തുന്നതിനും ഖത്തര്‍ ചാരിറ്റിയെ ശൈഖ് ഖാലിദ് ബിന്‍ നാസര്‍ അല്‍താനി പ്രശംസിച്ചു. ഖത്തറിലെ ജനങ്ങള്‍ നല്ലത് ചെയ്യുന്നതിലും ദുര്‍ബലരെ സഹായിക്കുന്നതിനായി സംഭാവന ചെയ്യുന്നതിലും പ്രശസ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പവലിയന്‍ സന്ദര്‍ശിച്ചതില്‍ സന്തോഷവും ഖത്തര്‍ ചാരിറ്റി ലോകമെമ്പാടും നടത്തുന്ന മാനുഷിക നടപടികളിലെ അഭിമാനവും കുവൈത്തില്‍ നിന്നുള്ള ഖാലിദ് അല്‍ അജീബ് പ്രകടിപ്പിച്ചു. ദര്‍ബ് അല്‍ സായിയിലെ ഖത്തര്‍ ചാരിറ്റിയുടെ സാന്നിധ്യം പ്രാദേശിക, മേഖലാ തലങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ സുപ്രധാനമാണെന്ന് അല്‍ഖോര്‍ ലൈവ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിന്റെ സ്ഥാപകന്‍ മുഹമ്മദ് ഗാനിം അല്‍മുഹന്നദി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പ്രമേഹബാധിതരായ കുട്ടികള്‍ക്കായി ബവാസില്‍ വാര്‍ഷിക ക്യാമ്പിനു തുടക്കമായി

കെഎംസിസി മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി രൂപീകരിച്ചു