in , ,

ദഹ്‌ലന്‍ അല്‍ഹമദ് ഏഷ്യന്‍ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ്

ദഹ്‌ലന്‍ അല്‍ഹമദ്

ദോഹ: ഏഷ്യന്‍ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ (എഎഎ) പ്രസിഡന്റായി ഖത്തറിന്റെ ദഹ്‌ലന്‍ അല്‍ഹമദിനെ വീണ്ടും തെരഞ്ഞെടുത്തു. ദോഹയില്‍ കഴിഞ്ഞദിവസം നടന്ന എഎഎ പൊതുയോഗമാണ് നാലു വര്‍ഷത്തേക്ക് ദഹ്‌ലാന്റെ നിയമനം അംഗീകരിച്ചത്. ദഹ്‌ലന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന് നേരത്തെതന്നെ ഏറെക്കുറെ ഉറപ്പായിരുന്നു.

ദോഹയില്‍ ഇന്നലെ തുടങ്ങിയ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായി നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് കോണ്‍ഗ്രസിലായിരുന്നു തെരഞ്ഞെടുപ്പ്. 2019 മുതല്‍ 2023വരെയാണ് ദഹ്‌ലന്‍ അല്‍ഹമദിന്റെ കാലാവധി. രാജ്യാന്തര അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ(ഐഎഎഎഫ്) വൈസ് പ്രസിഡന്റ് കൂടിയാണ് ദഹ്‌ലന്‍. വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിലെ സന്തോഷം അദ്ദേഹം പങ്കുവച്ചു. തായ്‌ലാന്റിന്റെ സുരപോങ് അരിയമങ്കോലാണ് സീനിയര്‍ വൈസ്പ്രസിഡന്റ്.

ചൈനയുടെ വാങ് നാന്‍, ജപ്പാന്റെ ഹിരോഷി യുകോകവ, കുവൈത്തിന്റെ മുഹമ്മദ് ജുമാ, പാകിസ്താന്റെ മുഹമ്മദ് അക്രം സാഹി, ഉസ്ബക്കിസ്താന്റെ ആന്‍ഡ്രെ അബ്ദുവല്ലേവ് എന്നിവര്‍ വൈസ്പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടു. ലോക അത്‌ലറ്റിക്‌സിന്റെ മുഖ്യവേദിയിലേക്ക് ഏഷ്യയെ കൂടുതലായി എത്തിക്കുകയാണ് ദഹ്‌ലന്‍ ലക്ഷ്യമിടുന്നത്. വര്‍ഷങ്ങളോളം ഏഷ്യന്‍ അത്‌ലറ്റിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പദവി വഹിച്ചിരുന്ന അദ്ദേഹം 2013-ലാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെടുന്നത്.

ഏഷ്യന്‍ അത്‌ലറ്റിക് അസോസിയേഷന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ കര്‍മ്മ പദ്ധതി തയ്യാറാക്കി പ്രവര്‍ത്തിച്ച ദഹ്‌ലന്‍ വിവിധ രാഷ്ട്രങ്ങളില്‍ വ്യത്യസ്തവും നൂതനവുമായ പരിശീലന പരിപാടികളാണ് നടത്തിയത്. സാമ്പത്തികമായി പിന്നോക്കം നില്‍കുന്ന രാഷ്ട്രങ്ങളിലെ കായിക പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഓട്ടിസം ബോധവത്കരണ ദിന പരിപാടികളില്‍ ശൈഖ ഹിന്ദ് പങ്കെടുത്തു

‘സ്വിച്ച് ഓണ്‍ ദ സ്‌മൈല്‍ ഫാസ്ട്രാക് ചന്ദ്രികോത്സവം’ വ്യാഴാഴ്ച