in ,

ദായേന്‍ മുനിസിപ്പാലിറ്റിയില്‍ ഭക്ഷ്യഔട്ട്‌ലെറ്റുകളില്‍ പരിശോധന

അല്‍ദായേന്‍ മുനിസിപ്പാലിറ്റിയില്‍ ഉദ്യോഗസ്ഥര്‍ ഭക്ഷ്യഔട്ട്‌ലെറ്റുകളില്‍ പരിശോധന നടത്തുന്നു

ദോഹ: അല്‍ദായേന്‍ മുനിസിപ്പാലിറ്റി പരിധിയിലെ വിവിധ ഭക്ഷ്യ ഔട്ട്‌ലെറ്റുകളില്‍ പരിശോധന നടത്തി. മുനിസിപ്പാലിറ്റി ആരോഗ്യനിയന്ത്രണ വിഭാഗം വിവിധ ഭക്ഷ്യസ്ഥാപനങ്ങളിലായി ഏപ്രിലില്‍ 253 പരിശോധനകളാണ് നടത്തിയത്.

ഉപഭോക്താക്കള്‍ക്കായുള്ള ഭക്ഷ്യോത്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. മനുഷ്യോപയോഗത്തിനുള്ള ഭക്ഷ്യവസ്തുക്കളുടെ നിയന്ത്രണം സംബന്ധിച്ച 1990ലെ എട്ടാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എട്ടു നിയമലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി. ചില ഔട്ട്‌ലെറ്റുകള്‍ക്കെതിരെ മുന്നറിയിപ്പു നോട്ടീസുകളും പുറപ്പെടുവിച്ചു.

ഔട്ട്‌ലെറ്റുകളിലെ പരിശോധനയില്‍ കണ്ട സാഹചര്യങ്ങള്‍ ക്രമപ്പെടുത്തുന്നതിനുള്ള നിര്‍ദേശവും നല്‍കി. വിവിധ ഔട്ട്‌ലെറ്റുകളില്‍ നിന്നുള്ള പത്തു ഭക്ഷ്യസാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചു. ഒരു സാമ്പിളിന്റെ പരിശോധനാഫലം നെഗറ്റീവായിരുന്നു. ഇക്കാര്യത്തില്‍ നിയമപരമായ നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നുണ്ട്. മുനിസിപ്പാലിറ്റി പരിധിയില്‍ ഭക്ഷ്യവ്യവസായ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നു.

പതിനാല് പുതിയ ഭക്ഷ്യഔട്ട്‌ലെറ്റുകളില്‍ പരിശോധനയും വിലയിരുത്തലും നടത്തിയശേഷം പ്രവര്‍ത്തന ലൈസന്‍സ് അനുവദിച്ചു. അല്‍ശമാല്‍ മുനിസിപ്പാലിറ്റി, അല്‍ഖോര്‍- അല്‍ദഖീറ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ഇഫ്താര്‍ സൈറ്റുകളിലും ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലും സമാനമായ രീതിയില്‍ പരിശോധന നടത്തി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കടലാമകളെ സംരക്ഷിക്കാന്‍ പദ്ധതിയുമായി ഇഎസ്‌സി

വൈക്കം മുഹമ്മദ് ബഷീര്‍ പുസ്തക രൂപത്തില്‍ ആദ്യമായി അറബിയിലേക്ക്; വിവര്‍ത്തകനായി സുഹൈല്‍വാഫി