Tuesday, December 10

ദായേന്‍ മുനിസിപ്പാലിറ്റിയില്‍ ഭക്ഷ്യകേന്ദ്രങ്ങളില്‍ പരിശോധന തുടരുന്നു

Spread the love
അല്‍ദായേന്‍ മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥര്‍ ഭക്ഷ്യസ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നു

ദോഹ: ഈദുല്‍അദ്ഹ ആഘോഷങ്ങളോടനുബന്ധിച്ച് അല്‍ദായേന്‍ മുനിസിപ്പാലിറ്റിയില്‍ പരിശോധനാകാമ്പയിന്‍ നടത്തി. മാംസവില്‍പ്പന കേന്ദ്രങ്ങള്‍, ചില്ലറ വ്യാപാര സ്റ്റോറുകള്‍, ഫുഡ് പാക്കിങ് സൗകര്യങ്ങള്‍, സ്റ്റോര്‍ഹൗസുകള്‍, ഭക്ഷണശാലകള്‍, കാറ്ററിങ് അടുക്കളകള്‍, ബേക്കറികള്‍, കഫറ്റീരിയകള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തി.

ഈ സ്ഥാപനങ്ങളെല്ലാം കര്‍ശനമായി നിരീക്ഷണ വിധേയമാക്കാന്‍ മുനിസിപ്പാലിറ്റി കര്‍മ്മപദ്ധതി തയാറാക്കിയിട്ടുണ്ട്. ആരോഗ്യനിയന്ത്രണ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മധുരപലഹാര വില്‍പ്പന കേന്ദ്രങ്ങളും നട്ട്‌സ് ഷോപ്പുകളും പരിശോധിച്ചു.

ഭക്ഷ്യോത്പ്ന്നങ്ങളുമായി ബന്ധപ്പെട്ട് ശരിയായ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഈദ് പ്രാര്‍ഥനകള്‍ക്കുശേഷം മൃഗ ഡോക്ടര്‍മാര്‍ ഉടന്‍തന്നെ അറവു ശാലകളിലും മാംസ വിപണന കേന്ദ്രങ്ങളിലും പരിശോധനയും നിരീക്ഷണവും നടത്തും. ഈദിന്റെ ആദ്യ മൂന്നുദിവസങ്ങളിലും ഇവരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

അംഗീകൃത അറവുശാലകള്‍ക്ക് പുറത്ത് കശാപ്പ് ചെയ്യുന്നത് തടയാന്‍ മുനിസിപ്പാലിറ്റിയിലുടനീളം വിവിധ പരിശോധനാ ടൂറുകള്‍ നടത്തുന്നുണ്ട്.