
ദോഹ: കല്യാണ്‍ ജൂവലേഴ്സ് ദീപാവലിക്ക് ആകര്‍ഷകമായ മെഗാ ഓഫറുകളും ആഗോളതലത്തില്‍ മൂന്നു ലക്ഷം സ്വര്‍ണനാണയങ്ങള്‍ അടക്കമുള്ള സൗജന്യ സമ്മാനങ്ങളും നല്കുന്നു. നവംബര്‍ 15 വരെയുള്ള കാലയളവില്‍ 1500 റിയാലിന് കല്യാണ്‍ ജൂവലേഴ്സില്‍നിന്ന് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഓരോ ആഴ്ചയും 100 സ്വര്‍ണനാണയങ്ങള്‍ ഓണ്‍ലൈന്‍ ഭാഗ്യനറുക്കെടുപ്പിലൂടെ നല്‍കും.
കൂടാതെ മൂവായിരം റിയാലിന് മുകളില്‍ ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, പ്രഷ്യസ് സ്റ്റോണ്‍ സ്റ്റഡഡ് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉറപ്പായും പത്ത് സ്വര്‍ണ നാണയങ്ങള്‍ സൗജന്യമായി ലഭിക്കും. 1500 റിയാലിന് മുകളില്‍ വിലയുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു സൗജന്യ സ്വര്‍ണനാണയവും സ്വന്തമാക്കാം. ഓഫര്‍ കാലയളവില്‍ തെരഞ്ഞെടുത്ത സ്വര്‍ണാഭരണങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ പണിക്കൂലി മാത്രമാണ് ഈടാക്കുക.
ഈ പ്രചാരണപരിപാടിയിലെ വിജയികളെ കല്യാണ്‍ ജൂവലേഴ്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഫേയ്സ്ബുക്ക് പേജിലൂടെയും പ്രഖ്യാപിക്കും.
പുതിയ തുടക്കത്തിന്റെയും സമൃദ്ധിയുടെയും കാലമാണ് ദീപാവലിയെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന് പറഞ്ഞു.