in ,

ദേശീയദിന സുവനീറുകളുടെ വില്‍പ്പനക്ക് മികച്ച പ്രതികരണം

ദോഹ: ഖത്തര്‍ ദേശീയ ദിനം ഡിസംബര്‍ 18ന് ആഘോഷിക്കാനിരിക്കെ സുവനീറുകളുടെയും സമ്മാനങ്ങളുടെയും വില്‍പ്പനക്ക് മികച്ച പ്രതികരണം. സൂഖ് വാഖിഫിലെ നിരവധി ഔട്ട്‌ലെറ്റുകള്‍, വിവിധ മാളുകള്‍, ഷോപ്പുകള്‍ എന്നിവിടങ്ങളിലെല്ലാം ആഘോഷങ്ങളുമായി ബന്ധപ്പെട്ട പതാകകള്‍, വസ്ത്രങ്ങള്‍, വാളുകള്‍, പോസ്റ്ററുകള്‍, ആക്‌സസറികള്‍ എന്നിവയെല്ലാം നേരത്തെതന്നെ സ്‌റ്റോക്ക് ചെയ്തിരുന്നു.
ദേശീയദിനാഘോഷങ്ങള്‍ക്കായി സ്‌റ്റോറുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നവയില്‍ മിക്കതും കുട്ടികളെ ലക്ഷ്യമിട്ടുള്ളതാണ്. എല്ലാ വര്‍ഷവും ഡിസംബര്‍ 18 ന് നടക്കുന്ന ഈ ദേശീയ പരിപാടി അലങ്കരിക്കാനും ആഘോഷിക്കാനും സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രത്യേകശ്രദ്ധ നല്‍കുന്നുണ്ട്. ഉത്പന്നങ്ങളുടെ ഗുണനിലവാരം, വലുപ്പം, മറ്റ് സവിശേഷതകള്‍ എന്നിവയെ അടിസ്ഥാനമാക്കി അഞ്ചു റിയാല്‍ മുതല്‍ നൂറു റിയാലിലധികമാണ് ഇനങ്ങളുടെ വില. കീ റിംഗുകള്‍ പോലുള്ള ചെറിയ സമ്മാനങ്ങളില്‍ ഭൂരിഭാഗവും 20റിയാലില്‍ കവിയാത്ത വിലയ്ക്ക് വില്‍ക്കുന്നു.
ദേശീയ ദിനം അടുക്കുന്തോറും വില്‍പ്പനയില്‍ വലിയ വര്‍ധനവുണ്ടാകും.
ദര്‍ബ് അല്‍സായിയില്‍ ആഘോഷങ്ങള്‍ തുടങ്ങുന്നതോടെ ഉത്പന്നങ്ങളുടെ ആവശ്യകതയില്‍ വലിയ വര്‍ധനവാണ് ഷോപ്പുടുമകള്‍ പ്രതീക്ഷിക്കുന്നത്. നിരവധി ഷോപ്പിംഗ് മാളുകളില്‍ ദേശീയ ദിന ഉത്പന്നങ്ങള്‍ക്കായി പ്രത്യേക സ്റ്റാന്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
സുവനീറുകള്‍ക്കും ഖത്തരി പതാകകള്‍ക്കുമാണ് ആവശ്യകതയേറെ. കുട്ടികള്‍ ഖത്തരിപതാക വഹിക്കുന്ന വസ്ത്രങ്ങളാണ് ഏറെ ഇഷ്ടപ്പെടുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

രാജ്യാന്തര ആണവോര്‍ജ ഏജന്‍സിക്ക് പിന്തുണയുമായി ഖത്തര്‍

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു