
ദോഹ: ഖത്തര്‍ ദേശീയദിനാഘോഷത്തിന്റെ മുദ്രാവാക്യം സാംസ് കാരികകായികമന്ത്രാലയം പ്രഖ്യാപിച്ചു. ‘ശ്രേഷ്ഠതയിലേക്കുള്ള വഴി കഠിനമാണ്’ അഥവാ ‘അല്‍ മആലീ കായ്ദഹ്…’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.
ആധുനിക ഖത്തറിന്റെ സ്ഥാപകന്‍ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനിയുടെ മകന്‍ ശൈഖ് അലി ബിന്‍ ജാസിമി(ജൂആന്‍)നെ വിവരിക്കുന്ന കവിതയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ വര്‍ഷത്തെ ദേശീയദിന മുദ്രാവാക്യം.
ആധുനിക ഖത്തറിന്റെ രൂപീകരണ പരിണാമ ഘട്ടങ്ങളിലെ ഖത്തരി യുവതയുടെ യഥാര്‍ഥ ചിത്രമാണ് കവിതയില്‍ പ്രതിഫലിക്കുന്നത്. മികവിന്റെയും മേന്മയുടെയും ഔന്നിത്യത്തിന്റെയും പാതകള്‍ ദുര്‍ഘടമായതാണെന്ന ഖത്തരി യുവതയുടെ വിശ്വാസവും ഇതില്‍ പ്രകടമാകുന്നു.
1878 ഡിസംബര്‍ 18ന് ഖത്തറിന്റെ ഭരണനേതൃത്വം ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനി ഏറ്റെടുത്തതി െന്റ സ്മരണക്കായാണ് എല്ലാ വര്‍ഷവും ഡിസംബര്‍ 18ന് ഖത്തര്‍ ദേശീയദിനം ആഘോഷിച്ച് വരുന്നത്.