in , , ,

ദേശീയ മേല്‍വിലാസ നിയമം ഉടന്‍

ദോഹ: ദേശീയ മേല്‍വിലാസ നിയമം ഉടന്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ വകുപ്പ് ദേശീയ മേല്‍വിലാസ നിയമവിഭാഗത്തിന്റെ തലവന്‍ ലെഫ്റ്റനന്റ് കേണല്‍ ഡോ. അബ്ദുല്ല സയിദ് അല്‍ സഹ്‌ലി പറഞ്ഞു. നിയമം നടപ്പാക്കാനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ ഇലക്ട്രോണിക്ക്് ആക്കുന്നതിന്റെ ഭാഗമായുള്ള ഇ ഗവണ്‍മെന്റ്് പദ്ധതി പ്രകാരമാണ് വിവിധ കാര്യങ്ങള്‍ നടപ്പിലാക്കുന്നത്.
സ്വദേശികളുടേയും പ്രവാസികളുടേയും എല്ലാ വിവരങ്ങളും ഡിജിറ്റല്‍വത്കരിക്കുകയാണ് നിയമം വഴി ചെയ്യുന്നത്. നിയമപ്രകാരമുള്ള അടിസ്ഥാന വിവരങ്ങള്‍ പൗരന്‍മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ മന്ത്രാലയം ഒരുക്കിക്കൊണ്ടിരിക്കുകയാണ്.
ദേശീയ മേല്‍വിലാസ രജിസ്ട്രിക്കായി മെട്രാഷ് ടു വിലൂടെയോ സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളിലൂടെയോ ജനങ്ങള്‍ വിവരങ്ങള്‍ നല്‍കണം. നിയമത്തിന്റെ വിവിധ കാര്യങ്ങള്‍ സംബന്ധിച്ച അറിവ് നല്‍കാനായി ഉനൈസ സര്‍വീസ് സെന്ററില്‍ ദേശീയ മേല്‍വിലാസ നിയമ വിഭാഗം പ്രവര്‍ത്തിക്കും.
ഖത്തറില്‍ താമസിക്കുന്ന സ്വദേശികളും വിദേശികളും ഉള്‍പ്പെടെ എല്ലാവരും ദേശീയ മേല്‍വിലാസ നിയമ പ്രകാരം തങ്ങളുടെ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇതിനായി മന്ത്രാലയത്തിന്റെ ഓഫിസുകളില്‍ നേരിട്ടെത്തുകയോ ഓണ്‍ലൈന്‍ വഴിയായോ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വ്യക്തി താമസിക്കുന്ന വിലാസം, ലാന്റ് ഫോണ്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം, സ്വദേശത്തെ സ്ഥിര മേല്‍വിലാസം തുടങ്ങിയ വിവരങ്ങളാണ് നല്‍കേണ്ടത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥര്‍ തങ്ങളുടെ തൊഴിലുടമയുടെ വിലാസവും നല്‍കണം. കൂടാതെ കോംപീറ്റന്റ് അതോറിറ്റി ആവശ്യപ്പെടുന്ന വിവരങ്ങളും കൈമാറേണ്ടതുണ്ട്. വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അതേക്കുറിച്ചുള്ള വിശദീകരണവും ഔദ്യോഗികമായി രേഖപ്പെടുത്തും. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിവരങ്ങളില്‍ മാറ്റം വരുത്താനോ പുതുക്കാനോ സാധിക്കും. പുതുക്കുകയോ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ലെങ്കില്‍ വിവരങ്ങള്‍ സാധുതയുള്ളതായും എല്ലാ നിയമ നടപടികള്‍ക്കും ഉത്തരവാദിത്വമുള്ളതായും കോംപീറ്റന്റ് അതോറിറ്റി കണക്കാക്കും.
ദേശീയ മേല്‍വിലാസം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ 10,000 റിയാലില്‍ കുറയാത്ത പിഴ നല്‍കണം. നിയമ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പോ അന്തിമ വിധിക്ക് മുമ്പോ നിയമ മന്ത്രിക്ക് അല്ലെങ്കില്‍ അദ്ദേഹം നിയമിക്കുന്ന പ്രതിനിധിക്ക് ലംഘനത്തില്‍ ഒത്തുതീര്‍പ്പ് അനുവദിക്കാം. പിഴത്തുകയില്‍ പകുതി അടച്ച് ഒത്തുതീര്‍പ്പിലെത്തിയാല്‍ ലംഘനത്തിന്റെ കാരണങ്ങള്‍ നീക്കം ചെയ്യുമെന്നും നിയമത്തില്‍ പറയുന്നുണ്ട്.
2017ലെ 24ാം നമ്പര്‍ ദേശീയ മേല്‍വിലാസ നിയമം രാജ്യാന്തരതലത്തില്‍ തന്നെ നൂതന നിയമങ്ങളിലൊന്നാണെന്ന് മന്ത്രാലയത്തിലെ നിയമകാര്യ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സലിം സഖര്‍ അല്‍ മുറൈഖി പറഞ്ഞു. രാജ്യത്തിന്റെ സാമൂഹികസാമ്പത്തിക വികസനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ദേശീയ മേല്‍ വിലാസ നിയമം വലിയ പങ്കുവഹിക്കുന്നുണ്ട്.
വ്യക്തികള്‍ തങ്ങളുടെ വിവരങ്ങള്‍ നല്‍കുന്നത് അവര്‍ക്ക് ഗുണകരമാണെന്ന് നിയമജുഡീഷ്യല്‍ തര്‍ക്ക പരിഹാര വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സലിം സഖര്‍ അല്‍ മുറൈഖി പറഞ്ഞു. വ്യക്തി വിവരങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസമാണ് കേസുകള്‍ പരിഹരിക്കപ്പെടുന്നതിലും കാലതാമസം നേരിടുന്നതിനുമുള്ള കാരണം. ദേശീയ മേല്‍വിലാസ നിയമം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വലിയ പരിഹാരമാണെന്നും അവര്‍ പറഞ്ഞു. നിയമപ്രകാരം നല്‍കുന്ന വിലാസമായിരിക്കും വിവിധ സര്‍ക്കാര്‍ തല നടപടികള്‍ക്കായി ഉപയോഗിക്കുകയെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ നിയമകാര്യവകുപ്പിലെ ഗവേഷക റിമ സലാഹ് അല്‍മനി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വിവിധ സ്‌കൂളുകളില്‍ കഴിഞ്ഞ ദിവസം മഴയ്ക്കു വേണ്ടിയുള്ള പ്രാര്‍ഥന നടത്തി

മിസൈമീര്‍ ഇന്റര്‍ചെയ്ഞ്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി