
ദോഹ: ഖത്തര്‍ ദേശീയ മ്യൂസിയത്തിന്റെ ഗ്യാലറികള്‍ ഈ മാസം എട്ടു മുതല്‍ അടക്കും. സ്ഥിരം ഗ്യാലറികളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും സിസ്റ്റം നവീകരണം പൂര്‍ത്തീകരിക്കുന്നതിനുമായാണ് ഗ്യാലറികള്‍ അടക്കുന്നത്. സന്ദര്‍ശകര്‍ക്ക് ഏറ്റവും മികച്ച അനുഭവം പ്രദാനം ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. അതേസമയം മ്യൂസിയത്തിന്റെ കളിസ്ഥലങ്ങള്‍, ഷോപ്പുകള്‍, റസ്റ്റോറന്റ്, കഫെ എന്നിവ തുടര്‍ന്നും നിലവിലുള്ളതുപോലെ പ്രവര്‍ത്തിക്കും. പ്രദര്‍ശനങ്ങളായ സ്‌പ്ലെന്‍ഡേഴ്‌സ് ഓഫ് ദി ഈസ്റ്റ്, റീവൈന്‍ഡ് എന്നിവയും ഇക്കാലയളവിലുണ്ടാകും. കൂടുതല്‍ വിശദാംശങ്ങള്‍ ഖത്തര്‍ ദേശീയ മ്യൂസിയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.