in , ,

ദോഹബാങ്കിന് സിറ്റിബാങ്ക് പുരസ്‌കാരം; ഡോ.സീതാരാമന്‍ ഏറ്റുവാങ്ങി

സിറ്റിബാങ്ക് പുരസ്‌കാരം ദോഹബാങ്ക് സിഇഒ ഡോ. ആര്‍.സീതാരാമന്‍ സ്വീകരിക്കുന്നു

ദോഹ: ദോഹ ബാങ്കിന് പ്രശസ്തമായ സിറ്റിബാങ്ക് പുരസ്‌കാരം. യുഎസ് ഡോളര്‍ പേയ്‌മെന്റ്‌സ് സ്‌ട്രെയ്റ്റ് ത്രൂ പ്രൊസ്സസിങ് എക്‌സലന്‍സ് പുരസ്‌കാരമാണ് ബാങ്കിന് ലഭിച്ചത്. ദോഹ ബാങ്ക് സിഇഒ ഡോ.ആര്‍.സീതാരാമന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. സിറ്റിബാങ്കില്‍ നിന്നും ഈ അഭിമാനകരമായ പുരസ്‌കാരം ലഭിച്ചതില്‍ ആഹ്ലാദമുണ്ടെന്ന് ഡോ.സീതാരാമന്‍ പ്രതികരിച്ചു. ഡോളറുകളില്‍ തുകകള്‍ പരിധിയില്ലാതെ നടപ്പിലാക്കുന്നതില്‍ ബാങ്കിന്റെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമാണ് പുരസ്‌കാരം. വിദേശ കറന്‍സി പേയ്മെന്റുകള്‍ ശരിയായി ഫോര്‍മാറ്റുചെയ്യുന്നതിലെ വിജയത്തെ അംഗീകരിച്ച് പ്രതിവര്‍ഷം നല്‍കുന്ന പുരസ്‌കാരമാണിത്. ‘സ്ട്രെയ്റ്റ് ത്രൂ പ്രോസസ്സിംഗ്’ എന്നതിനര്‍ത്ഥം ക്ലിയറിംഗിനായി ബാങ്കിലേക്ക് അയച്ച പേയ്മെന്റുകള്‍ മാനുഷിക ഇടപെടലില്ലാതെ യാന്ത്രികമായി പ്രോസസ്സ് ചെയ്യപ്പെടുന്നു എന്നതാണ്. 2019ല്‍ എല്ലാ ട്രഷറി, വാണിജ്യ പേയ്മെന്റുകള്‍ക്കും 99 ശതമാനം എസ്ടിപി നിരക്ക് ദോഹ ബാങ്ക് നേടിയിരുന്നു. ദോഹ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഭൂമിശാസ്ത്രപരമായി ഖത്തറിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. യുഎഇ, കുവൈത്ത്, ഇന്ത്യ എന്നിവിടങ്ങളില്‍ ആറു പൂര്‍ണ്ണ ശാഖകളും ലോകമെമ്പാടും റപ്രസന്റേറ്റീവ് ഓഫീസുകളുമുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കാണികള്‍ക്ക് വിപുലമായ സൗകര്യങ്ങളുമായി ദോഹ മെട്രോ

ലാന്‍ഡ് ക്രൂയിസറുകള്‍ക്കായി എഎബി പ്രത്യേക കാമ്പയിന്‍ തുടങ്ങി