
ദോഹ: ഖത്തറിനെ കൂടുതല്‍ ഹരിതാഭമാക്കുന്നു.നഗരമേഖലകള്‍ കൂടുതല്‍ മനോഹരമാക്കുകയെന്ന ലക്ഷ്യത്തോടെ പൊതുനിരത്തുകളിലും ഹൈവേകളിലും കൂടുതല്‍ മരങ്ങളും പുല്‍ത്തകിടികളും വെച്ചുപിടിപ്പിക്കുകയാണ് മുനസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. പൊതുപാര്‍ക്ക് വിഭാഗമാണ് ഇതിനു നേതൃത്വം നല്‍കുന്നത്.

രാജ്യത്തെ ഹരിതവത്കരിച്ച് കൂടുതല്‍ സൗന്ദര്യവല്‍ക്കരിക്കുകയാണ് ലക്ഷ്യമിടുന്നത്. ദോഹയുടെ സൗന്ദര്യവല്‍ക്കരണത്തിനായി മന്ത്രാലയം 750 മില്യണ്‍ റിയാല്‍ അനുവദിച്ചിട്ടുണ്ട്. വരുംവര്‍ഷങ്ങളില്‍ രണ്ടു പാക്കേജായിട്ടായിരിക്കും സൗന്ദര്യവല്‍ക്കരണ- ഹരിത പദ്ധതികള്‍ നടപ്പാക്കുക. ആദ്യപാക്കേജില് ദോഹയിലെ ഏഴു പ്രധാന തെരുവുകള്‍ സൗന്ദര്യവല്‍ക്കരിക്കുന്നതിനായി 250 മില്യണ്‍ റിയാലിന്റെ ടെണ്ടര്‍ അനുവദിക്കുന്നുണ്ട്.
സൗന്ദര്യവല്‍ക്കരണം, കൃഷി, ലാന്‍ഡ്സ്കേപിങ്, വശങ്ങളിലെ പാതകള്‍, ഇന്റര്‍ലോക്ക്, കാല്‍നടപ്പാതകള്‍, സൈക്കിള്‍പാതകള്‍, ലൈറ്റിങ് പോളുകള്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായിരിക്കും. അവശേഷിക്കുന്ന പദ്ധതികള്‍ക്കായി 500 മില്യണ്‍ റിയാലാണ് രണ്ടാം പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലിനാണ് ഏകോപന ചുമതല. പ്രാദേശികകരാരുകാരായിരിക്കും പദ്ധതികള്‍ നടപ്പാക്കുക.
അത്യാധുനികനഗരമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ദോഹയുടെ മുഖച്ഛായ തന്നെ മാറ്റുന്ന വിധത്തിലായിരിക്കും സൗന്ദര്യവല്ക്കരണപ്രവര്ത്തനങ്ങള് നടപ്പാക്കുക. ദോഹയുടെ വികസനത്തിനും സൗന്ദര്യവല്‍ക്കരിക്കുന്നതിനുമായി മന്ത്രാലയം വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.
പദ്ധതിയുടെ ഭാഗമായി ചെടികളും വൃക്ഷങ്ങളും പുല്‍ത്തകിടികളും സ്ഥാപിക്കുന്നത്. എല്ലാ പുതിയ ഹൈവേ പദ്ധതികളിലും ഹരിത സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.